കുന്ദമംഗലം അങ്ങാടിയില്‍ നാഷണല്‍ ഹൈവെയില്‍ ഉളള കുഴി യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. പുതിയ ബസ് സ്റ്റാന്റിന് മുമ്പിലുള്ള ഇ കുഴിയില്‍ വീണ് നിരവധി പേര്‍ക്കാണ് പരിക്കുപറ്റുന്നത്. റോഡിന്റെ നടുവിലായുള്ള കുഴി പലപ്പോഴും ഇരുചക്ര വാഹനങ്ങള്‍ക്കാണ് ഭീഷണിയാവുന്നത്. മുന്പില് വലിയ വാഹനങ്ങള്‍ പോവുകയാണെങ്കില്‍ പുറകില്‍ വരുന്ന ഇരു ചക്രവാഹനങ്ങള്‍ പലപ്പോഴും ഈ കുഴി കാണില്ല. കൂടാതെ മഴ പെയ്ത് വെള്ളം നിറയുകയും ചെയ്തിട്ടുണ്ട്.
ദിവസവും നിരവധി വാഹനങ്ങള്‍ പോകുന്ന ഇവിടെ വലിയ ഒരു അപകട സാധ്യത തന്നെയുണ്ട്. കുന്ദമംഗലത്ത് റോഡിന്റെ പല ഭാഗങ്ങളിലും ഇത്തരത്തില്‍ കുഴികളുണ്ട്. നേരത്തെ പലയിടങ്ങളിലും ജപ്പാന് പൈപ്പ് പൊട്ടി ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിരുന്നു. ഇത് പലതും പാച്ച് വര്‍ക്ക് ചെയ്തെങ്കിലും മഴയില്‍ വീണ്ടും രൂപപ്പെടുന്നുണ്ട്.
പെട്ടെന്ന് തന്നെ ഈ കുഴി അടച്ചില്ലെങ്കില്‍ ഒരു വലിയ അപകടം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുകൊണ്ട് സ്ഥലത്ത് സൂചന ബോര്‍ഡ് വെക്കുകയും എത്രയും പെട്ടെന്ന് നടപടിയെടുക്കുകയും ചെയ്യണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

