Local

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഏഴ് പേര്‍ക്ക് കോവിഡ്

കോഴിക്കോട് – ജില്ലയില്‍ ഇന്ന് (ജൂലൈ 02) ഏഴു കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ വി. അറിയിച്ചു.

പോസിറ്റീവായവര്‍

1 ആയഞ്ചേരി സ്വദേശിനി (26) -ജൂണ്‍ 28ന് ഖത്തറില്‍നിന്നു വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ നിന്നും സ്രവം പരിശോധന്‌ക്കെടുത്തു. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കോഴിക്കോട് നിന്നും കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

2 കോടഞ്ചേരി സ്വദേശി (27)- ജൂണ്‍ 29 ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം കൊച്ചിയിലെത്തി. ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കളമശ്ശേരിയിലുള്ള കൊറോണ കെയര്‍ സെന്ററിലെത്തി നിരീക്ഷണത്തിലായിരുന്നു. വിദേശത്ത് നിന്നും വരുന്നവര്‍ക്കുള്ള റാപ്പിഡ് പരിശോധന പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി അങ്കമാലി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

  1. അരക്കിണര്‍ സ്വദേശി (25)- ജൂണ്‍ 28ന് ദുബൈയില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 29 ന് തലശ്ശേരി ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.

4.ചെറുവണ്ണൂര്‍ സ്വദേശി (48) -ജൂണ്‍ 29ന് ഖത്തറില്‍ നിന്നും വിമാനമാര്‍ഗ്ഗം രാത്രി കണ്ണൂരെത്തി. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ കണ്ണൂരില്‍ നിന്നും ജൂണ്‍ 30 ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കണ്ണൂരില്‍ ചികിത്സയിലാണ്.

  1. കാക്കൂര്‍ സ്വദേശി (37)- ജൂണ്‍ 26ന് സൗദിയില്‍നിന്നും വിമാനമാര്‍ഗ്ഗം രാത്രി കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് ജൂണ്‍ 28ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സ്രവം പരിശോധനക്ക് എടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.
  2. ചക്കിട്ടപ്പാറ സ്വദേശി (39)- ജൂണ്‍ 11 ന് കുവൈറ്റില്‍ നിന്നും വിമാനമാര്‍ഗ്ഗം കോഴിക്കോടെത്തി. ടാക്‌സിയില്‍ വീട്ടിലെത്തി നിരീക്ഷണത്തിലായിരുന്നു. സഹയാത്രികര്‍ പോസിറ്റീവ് ആണെന്നറിഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 27ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ പേരാമ്പ്ര ആശുപത്രിയിലെത്തി സ്രവം പരിശോധനക്കെടുത്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്കായി എഫ്.എല്‍.ടി.സിയിലേക്ക് മാറ്റി.

7.കൊളത്തൂര്‍ അദ്വൈതാശ്രമവാസി (50) – നാലരമാസം ഗുജറാത്തില്‍ താമസിച്ച് ജൂണ്‍ 29ന് ട്രെയിന്‍ മാര്‍ഗ്ഗം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തി. സ്‌ക്രീനിംഗില്‍ രോഗലക്ഷണങ്ങള്‍ കണ്ടെതിനെ തുടര്‍ന്ന് ഗവ. സജ്ജമാക്കിയ വാഹനത്തില്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയും സ്രവ പരിശോധന നടത്തുകയും ചെയ്തു. ഫലം പോസിറ്റീവ് ആയതിനെ തുടര്‍ന്ന് അവിടെ ചികിത്സയിലാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!