അസൗകര്യങ്ങൾ നിറഞ്ഞ് വീർപ്പുമുട്ടിയ കുന്ദമംഗലം ഐ.സി.സി.എസ് ഓഫീസിന് മോചനം. മിനി സിവിൽ സ്റ്റേഷനിൽ പുതുതായി അനുവദിച്ച സ്ഥലത്തേക്ക് മാറ്റിയ ഐ.സി.ഡി.എസ് ഓഫീസ് പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു.
കുന്ദമംഗലം ബ്ലോക്ക് പരിധിയിലുള്ള കുന്ദമംഗലം, ചാത്തമംഗലം, പെരുവയൽ, പെരുമണ്ണ, കുരുവട്ടൂർ എന്നീ പഞ്ചായത്തുകളിലെ 184 അംഗനവാടികളാണ് കുന്ദമംഗലം ഐ.സി.ഡി.എസ് ഓഫീസിന് കീഴിലുള്ളത്.
ഓഫീസ് മേധാവിയായ സി.ഡി.പി.ഒ ഉൾപ്പെടെ ഈ ഓഫീസിൽ 7 സൂപർവൈസർമാർ, 7 സ്കൂൾ കൗൺസിലർമാർ, 5 ഓഫീസ് സ്റ്റാഫ് എന്നിവരാണ് പ്രവർത്തിച്ചു വരുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത പൂതക്കുഴിയിൽ, വൈസ് പ്രസിഡന്റ് പി. ശിവദാസൻ നായർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ആമിനാബി ടീച്ചർ, ബി.ഡി.ഒ ഡോ. പി. പ്രിയ, സി.ഡി.പി.ഒ എ.പി സുബൈദ സംബന്ധിച്ചു.

