സൗദി ജയിലില്‍ കഴിയുന്ന റഹീമിന്റെ വരവ് കാത്ത് കുടുംബം; ഇമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തില്‍
കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീം ഉടന്‍ നാട്ടിലെത്തും. എമിഗ്രേഷന്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. നാളെ വലിയ പെരുന്നാളിന് മുമ്പ് റഹീം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണ് കുടുംബം. ഇന്നലെയാണ് റഹീമിന്റെ മോചന ഉത്തരവില്‍ അധികൃതര്‍ ഒപ്പുവെച്ചത്. രാജ്യം വിടാനുള്ള എമിഗ്രേഷന്‍ നടപടികളാണ് ഇനി പൂര്‍ത്തിയാക്കാനുള്ളത്. ജയിലില്‍ നിന്ന് നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റി അവിടെ വെച്ച് തിരികെ വരുന്നതിന് വിലക്കേര്‍പ്പെടുത്തി നാട് കടത്തുകയാണ് ചെയ്യുക. അബ്ദുല്‍ റഹീമിന്റെ 20 വര്‍ഷത്തെ ശിക്ഷാ കാലാവധി കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മരിച്ച ബാലന്റെ കുടുംബത്തിന് […]







