കുന്ദമംഗലം : ലോക്ക് ഡൗണിൽ ബുദ്ധിമുട്ടുന്ന 25 ഓളം കുടുംബങ്ങളൾക്ക് ഭക്ഷണകിറ്റുമായി കുന്ദമംഗലം പോലീസും യുവാക്കളും. കുന്ദമംഗലം വരട്ട്യാക്കലിലെ പുളിയശേരി കോളനിയിൽപെട്ട 25 ഓളം കുടുംബങ്ങൾക്കാണ് കുന്ദമംഗലം പോലീസും സന്നദ്ധ പ്രവർത്തകരായ യുവാക്കളും ചേർന്ന് ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തത്.
ചടങ്ങിൽ കുന്ദമംഗലം എസ് ഐ ശ്രീജിത്ത് ടി എസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഫിറോസ് പുൽപറമ്പ്, ജനമൈത്രി ബീറ്റ് ഓഫീസർ വിജേഷ്,ബിനേഷ്
മറ്റു സന്നദ്ധ പ്രവർത്തകരായ ഷജിൽ ആരാമ്പ്രം, സൽമാൻ തിരുവമ്പാടി, നിയാസ് വാക്കു ചക്കാലക്കൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

