Local

കുന്ദമംഗലത്ത് വെള്ളക്കെട്ടിൽ മുങ്ങി മുക്കം റോഡ്

കുന്ദമംഗലം : ചെറിയ രീതിയിൽ മഴ പെയ്യുമ്പോയേക്കും വെള്ളക്കെട്ടിൽ മുങ്ങി മുക്കം റോഡ്. മത്സ്യ മാർക്കറ്റ്, റേഷൻ കട, തുടങ്ങി പൊതുജനങ്ങൾ നിത്യേന ഇടപെടുന്ന പ്രദേശത്ത് മഴക്കാലത്തിനു മുൻപായി അതികൃതരുടെ ശ്വാശതമായ ഇടപെടൽ ഇല്ലാത്തത് കാരണമാണ് ഇത്തരത്തിലൊരു വെള്ളക്കെട്ടിന് ഇടയാക്കിയിത്‌.

നിലവിൽ ചളി കുമിഞ്ഞു കൂടിയ ഡ്രൈനേജുകൾ വഴി, വെള്ളം ഒഴുകി പോകാനായി ബുദ്ധിമുട്ട് നേരിടുന്നതാണ് ആളുകൾക്ക് നടന്നു പോകാൻ പോലും കഴിയാത്ത രീതിയിലുള്ള‌ വെള്ളക്കെട്ടിന് ഇടയാക്കിയത്. മുൻപും വ്യാപാരികൾ ഈ പ്രശ്നം ചൂണ്ടി കാണിച്ചിരുന്നുവെങ്കിലും നടപടികൾ ഉണ്ടായിരുന്നില്ല.

ഡ്രൈനേജുകൾ കൃത്യമായി വൃത്തിയാക്കിയാൽ മാത്രമേ നിലവിലെ ദുരിതത്തിൽ നിന്നും അല്പം ആശ്വാസമാകുമെന്നാണ് പ്രദേശവാസികളും വ്യാപാരികളും പറയുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!