ട്രാക്കിൽ അറ്റക്കുറ്റപണികൾ നടക്കുന്ന സാഹചര്യത്തിൽ തൃശൂർ–എറണാകുളം റൂട്ടിൽ സർവീസുകൾക്ക് നിയന്ത്രണം. ചില ട്രെയിൻ സർവീസുകൾ പൂർണമായും റദ്ദാക്കുകയും ചിലത് ഭാഗികമായി റദ്ദാക്കുകയുമാണ് ചെയ്തത്. ഒല്ലൂർ-പുതുക്കാട്, ഇരിങ്ങാലക്കുട-ചാലക്കുടി സെക്ഷനുകളിലും പൂങ്കുന്നം, വടക്കാഞ്ചേരി, എറണാകുളം ജങ്ഷൻ യാർഡുകളിലും ട്രാക്കിൽ അറ്റക്കുറ്റപ്പണികൾ നടക്കുന്നതിനാലാണ് തൃശൂർ, എറണാകുളം റൂട്ടുകളിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയത്. ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും.
പൂർണമായും റദ്ദാക്കിയ ട്രെയിനുകൾ
- വൈകിട്ട് 6.30 ന് പുറപ്പെടേണ്ട ഗുരുവായൂർ – തൃശൂർ പാസഞ്ചർ (Train No. 56116) നവംബർ 4-ന് റദ്ദാക്കി.
- രാത്രി 8.10 ന് പുറപ്പെടേണ്ട തൃശൂർ – ഗുരുവായൂർ പാസഞ്ചർ (Train No. 56115) നവംബർ 4-ന് സര്‍വീസ് ഉണ്ടാകില്ല.
- രാത്രി 09.5ന് കൊല്ലത്ത് നിന്ന് പുറപ്പെടേണ്ട കൊല്ലം-എറണാകുളം ജങ്ഷൻ മെമു (Train No. 66310) നവംബർ 20, 27 തിയതികളിൽ പൂർണമായും റദ്ദാക്കി.
ഭാഗികമായി റദ്ദാക്കിയ ട്രെയിനുകൾ
- കണ്ണൂർ-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ് (Train No. 16306): നവംബർ 06, 10, 13, 14, 15, 17, 20, 21, 22, 24, 27, 28, 29 തീയതികളിലും ഡിസംബർ 01, 04 തിയതികളിലും പുറപ്പെടുന്ന തൃശൂരിൽ യാത്ര അവസാനിപ്പിക്കും. തൃശൂരിനും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് ഉണ്ടായിരിക്കില്ല.
- ടാറ്റാ നഗർ-എറണാകുളം എക്സ്പ്രസ് (Train No. 18189): നവംബർ 12, 19, 26 തിയതികളിൽ ആലുവയിൽ യാത്ര അവസാനിപ്പിക്കും. ആലുവയ്ക്കും എറണാകുളം ജങ്ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
- .മംഗളൂരു സെൻട്രലിൽ നിന്ന് തിരുവനന്തപുരത്തേക്ക് സർവീസ് നടത്തുന്ന മാവേലി എക്സ്പ്രസ് (Train No. 16603) നവംബർ 13, 20, 27 തിയതികളിൽ മംഗളൂരുവിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ എറണാകുളം ടൗണിനും കായംകുളം ജങ്ഷനും ഇടയിൽ കോട്ടയം വഴിയായിരിക്കും സർവീസ് നടത്തുക.
- എറണാകുളം ജങ്ഷൻ (സൗത്ത്), ചേർത്തല, ആലപ്പുഴ, അമ്പലപ്പുഴ, ഹരിപ്പാട് എന്നീ സ്റ്റോപ്പുകളിൽ ഈ ദിവസങ്ങളിൽ ട്രെയിൻ നിർത്തില്ല.
- യാത്രക്കാരുടെ സൗകര്യാർഥം തിരിച്ചുവിട്ട റൂട്ടിലെ എറണാകുളം ടൗൺ (നോർത്ത്), കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നീ സ്റ്റേഷനുകളിൽ താത്കാലിക സ്റ്റോപ്പുകൾ അനുവദിച്ചിട്ടുണ്ട്.

