Trending

മേക്കപ്പ്മാൻ പാണ്ഡ്യൻ അന്തരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാലോകത്തെ പ്രശസ്തനായ മേക്കപ്പ്മാൻ പാണ്ഡ്യൻ (75) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കഴിഞ്ഞ മൂന്ന് മാസമായി വിശ്രമത്തിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ചെന്നൈയിലെ വസതിയിൽ വെച്ചാണ്. സംസ്കാരം ഇന്ന് (നവംബർ 3) വൈകീട്ട് നാലിന് ചെന്നൈ നെസപാക്കം വൈദ്യുത ശ്മശാനത്തിൽ നടക്കും.

നടൻ സത്യന്റെ മേക്കപ്പ്മാൻ കൃഷ്ണരാജിന്റെ സഹായിയായി പതിനാറാം വയസ്സിൽ സിനിമാമേഖലയിലേക്ക് കടന്നുവന്ന പാണ്ഡ്യൻ, 1978-ൽ പുറത്തിറങ്ങിയ ‘മദാലസ’യിലൂടെയാണ് സ്വതന്ത്ര മേക്കപ്പ്മാനാകുന്നത്. പ്രേംനസീർ, രജനികാന്ത്, എൻ.ടി. രാമറാവു, കമൽഹാസൻ, മോഹൻലാൽ തുടങ്ങി ഫഹദ് ഫാസിൽ വരെയുള്ള വിവിധ തലമുറകളിലെ സൂപ്പർതാരങ്ങൾക്കൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പ്രമുഖ സംവിധായകർക്കും താരങ്ങൾക്കും ഒരുപോലെ പ്രിയങ്കരനായിരുന്നു അദ്ദേഹം.

സംവിധായകൻ സത്യൻ അന്തിക്കാടിന്റെ സിനിമകളിൽ സ്ഥിരസാന്നിധ്യമായിരുന്നു പാണ്ഡ്യൻ. ‘കുറുക്കന്റെ കല്യാണം’ മുതൽ ഒടുവിൽ പുറത്തിറങ്ങിയ ‘ഹൃദയപൂർവ്വം’ വരെ നീളുന്നതാണ് ആ സൗഹൃദബന്ധം. പാണ്ഡ്യന് ഹൃദയശസ്ത്രക്രിയയെ തുടർന്ന് വിശ്രമം ആവശ്യമായി വന്നപ്പോൾ ‘മനസ്സിനക്കരെ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സത്യൻ അന്തിക്കാട് നീട്ടിവെച്ചത് ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന് ഉദാഹരണമാണ്. 2001-ൽ പുറത്തിറങ്ങിയ ‘മധുരനൊമ്പരക്കാറ്റ്’ എന്ന ചിത്രത്തിലൂടെ മികച്ച മേക്കപ്പ്മാനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും അദ്ദേഹം നേടിയിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!