National

മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം, രാജ്യവ്യാപക പ്രതിഷേധത്തിന് ബിജെപി; ഖാർഗെയുടെ വസതിയിലേക്ക് മാർച്ച്

ഡൽഹി: മോദിയുടെ അച്ഛനെതിരായ വിവാദ പരാമർശം. മല്ലികാർജുൻ ഖാർഗെയുടെ വസതിയിലേക്ക് ഡൽഹി ബിജെപിയുടെ പ്രതിഷേധ മാർച്ച്. ഇന്ന് ഉച്ചയ്ക്ക് 12.15 ന് പ്രതിഷേധം നടത്തും. ഡൽഹി ബിജെപി അധ്യക്ഷൻ ഹർഷ് മൽഹോത്ര മാർച്ച് നയിക്കും. മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടി വരുമെന്ന ഖർഗെയുടെ പരാമർശത്തിനെതിരെ പട്ന പൊലീസിൽ ബി ജെ പി നേതാക്കൾ പരാതി നൽകി.

കേവലം ഒരുപ്രാദേശിക വിഷയമായി ഒതുക്കാതെ, രാജ്യവ്യാപകമായി പ്രതിഷേധങ്ങൾ സംഘടിപ്പിക്കാനാണ് ബി ജെ പി തീരുമാനം. ആഭ്യന്തര മന്ത്രി അമിത് ഷാ, ബി ജെ പി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ശിവരാജ് സിംഗ് ചൗഹാൻ ഉൾപ്പെടെയുള്ള മുതിർന്ന ബി ജെ പി നേതാക്കൾ കൂട്ടത്തോടെ ഖർഗെക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും ഖർഗെയുടെ വാക്കുകൾ അംഗീകരിക്കുന്നുണ്ടോ എന്നും അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുമോ എന്നുമാണ് ബി ജെ പി നേതാക്കളുടെ ചോദ്യം.

ഖർഗെയുടെ പരാമർശം തികച്ചും വേദനയും ഞെട്ടലും ഉണ്ടാക്കുന്നതാണെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്. കോൺഗ്രസ് നേതാക്കൾ മുൻപും മോദിയുടെ കുടുംബപശ്ചാത്തലത്തെയും മാതാവിനെയും അപമാനിച്ചിട്ടുണ്ടെന്നും, രാഷ്ട്രീയ എതിർപ്പുകൾ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് മാരുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമായും ധാർമ്മികമായും തകർന്ന കോൺഗ്രസ് ഇത്തരം നിലപാടുകൾ തുടരുമ്പോൾ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ തക്കതായ മറുപടി നൽകുമെന്ന് അമിത് ഷാ, പിയൂഷ് ഗോയൽ തുടങ്ങിയ കേന്ദ്ര നേതാക്കളും മുന്നറിയിപ്പ് നൽകി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!