കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തുന്ന പ്ലാറ്റ്ഫോം നമ്പർ തെറ്റായി അനൗൺസ് ചെയ്തു, പാളം മുറിച്ച് കടന്ന് യാത്രക്കാർ, ദുരന്തം ഒഴിവായത് തലനാരിഴക്ക്
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ തെറ്റായ പ്ലാറ്റ്ഫോം നമ്പർ അനൗൺസ് ചെയ്തതിനെത്തുടർന്ന് യാത്രക്കാർക്കിടയിൽ വ്യാപകമായ പരിഭ്രാന്തിയും ആശയക്കുഴപ്പവും ഉണ്ടായി. പിഴവിനെ തുടർന്ന് യാത്രക്കാർ ഒന്നാം പ്ലാറ്റ്ഫോമിൽനിന്ന് മൂന്നാം പ്ലാറ്റ്ഫോമിലേക്കും തിരിച്ചും പാളം മുറിച്ചുകടന്നു. തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. വലിയൊരു ദുരന്തമായി മാറാമായിരുന്ന അപകടത്തിൽ നിന്നാണ് അവർ കഷ്ടിച്ച് രക്ഷപ്പെട്ടത്.
ട്രെയിൻ എത്തുന്നതിന് അൽപം മുൻപായിരുന്നു തെറ്റായ അനൗൺസ്മെന്റ്. പ്ലാറ്റ്ഫോം നമ്പർ മാറി അറിയിച്ചതോടെ ഏത് പ്ലാറ്റ്ഫോമിലാണ് ട്രെയിൻ എത്തുന്നതെന്ന കാര്യത്തിൽ യാത്രക്കാർക്കിടയിൽ ആശയക്കുഴപ്പമുണ്ടായി. ഇതേത്തുടർന്നാണ് പലരും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് പാളം മുറിച്ചുകടന്നത്. ട്രെയിൻ പ്ലാറ്റ്ഫോമിലേക്ക് വന്നുകൊണ്ടിരിക്കെ യാത്രക്കാർ പാളം മുറിച്ചുകടന്നത് വലിയ അപകടസാധ്യത സൃഷ്ടിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്

