കണ്ണൂര്‍: പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു. ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹൃദയ വാല്‍വ് ശസ്ത്രക്രിയയ്ക്കായി എത്തിയ ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ ശസ്ത്രക്രിയയ്ക്കായി ഫാത്തിമയെ ഓപ്പറേഷന് തീയേറ്ററില്‍ കയറ്റി. അതു സംബന്ധിച്ച വിവരങ്ങളൊന്നും നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു. രാത്രിയോടെ മരിച്ചെന്ന് അറിയിക്കുകയായിരുന്നു. ശസ്ത്രക്രിയ അറിയിച്ചിട്ടില്ലെന്നും, കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഫാത്തിമയുടെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് ഭർത്താവ് കുഞ്ഞുമുഹമ്മദ് ആവശ്യപ്പെട്ടു
ശസ്ത്രക്രിയയ്ക്ക് എത്തിയ രോഗി മരിച്ചു; പരിയാരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാപ്പിഴവ് ആരോപണം

