News

ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന വേണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കണ്ണൂര്‍ : കോവിഡ് രോഗികളും നിരീക്ഷണത്തിലുളളവരുമായി നിരന്തര സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്താനുളള നടപടികള്‍ അടി
യന്തിരമായി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ ആശാവര്‍ക്കര്‍മാര്‍ക്കും സാനിറ്റേഷന്‍ പ്രവര്‍ത്തകര്‍ക്കും
കോവിഡ് പരിശോധന നടത്തുന്നില്ലെന്ന പരാതിയിലാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസിന്റെ ഉത്തരവ്.


റവന്യൂ സെക്രട്ടറിക്ക് പുറമേ കണ്ണൂര്‍, എറണാകുളം ജില്ലാ കളക്ടര്‍മാരും റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കണ്ണൂര്‍ എറണാകുളം ജില്ലകളിലാണ് പരിശോധന നടത്താത്തത്.
ആശാവര്‍ക്കര്‍മാര്‍ക്ക് കോവിഡ് പരിശോധന നടത്തണമെന്ന ആവശ്യം മുമ്പേ ഉയര്‍ന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടില്ല. ചില ജില്ലകളില്‍ ആശാ വര്‍ക്കര്‍മാര്‍ക്കിട
യില്‍ നത്തിയ പരിശോധനയില്‍ ചിലര്‍ പോസിറ്റീവായി മാറിയ സാഹചര്യത്തിലാണ് എല്ലാ വര്‍ക്കും പരിശോധന വേണമെന്ന ആവശ്യം ഉയര്‍ന്നത്. പരാതികളും ആശങ്കകളും പൂര്‍ണ്ണമായും
പരിഹരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
മനുഷ്യാവകാശ പ്രവര്‍ത്തകനായ റെനീഷ് കാക്കടവത്ത് സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!