കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസികളോടുള്ള ക്രൂരമായ നയത്തിനെതിരെ കുന്ദമംഗലം ടൗണ്‍ മുസ്ലിം ലീഗ് മുക്കം വയനാട് റോഡ്പരിസരത്ത് പ്രതിഷേധസമരം നടത്തി. മുസ്ലിം ലീഗ് കുന്ദമംഗലം പഞ്ചായത്ത് ജനറല്‍ സിക്രറട്ടറി അരിയില്‍ അലവി ഉദ്ഘാടനം ചെയ്തു. എന്‍ സദക്കത്തുള്ള അദ്ധ്യക്ഷത വഹിച്ചു. കറിയേരി മുഹമ്മദ് ,ഐ.മുഹമ്മദ് കോയ, മുഹമ്മദലി, റിഷാദ് ,വാര്‍ഡ് മെമ്പര്‍ എം.വി ബൈജു എന്നിവര്‍ സംസാരിച്ചു. എം.കെ. സഫീര്‍ സ്വാഗതവും അമീന്‍ എം.കെ.നന്ദിയും പറഞ്ഞു.

കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി ക്രൂരതക്കെതിരെ കാരന്തുര്‍ മുസ്ലിം ലീഗ് മര്‍കസ് പരിസരത്ത് നടത്തിയ പ്രതിഷേധ സമരം സംസ്ഥാന മുസ്ലിംയൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം ഉത്ഘാടനം ചെയ്തു. കുന്നമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സിദ്ധീഖ് തെക്കയില്‍, ഉസ്മാന്‍ ചേറ്റൂല്‍, റഹ്മത്തുള്ളപടവയല്‍, ഖാദര്‍ ഹാജി, നാസര്‍ പാടാളിയില്‍, മുഹമ്മദ്, സുബൈര്‍ ചേറ്റൂല്‍, ഹാരിസ് എം സി, ഫഹദ്, അബൂബക്കര്‍ സി തുടങ്ങിയവര്‍ പങ്കെടുത്തു

