കോഴിക്കോട്: ഇഡി റെയ്ഡില്‍ നിയമവിരുദ്ധമായി ഒന്നും ലഭിച്ചില്ലെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എ. മുന്‍ റെയ്ഡുകളില് ഒന്നും കിട്ടിയില്ല. ഏത് അന്വേഷണവും നടത്തട്ടേ. ഇഡി റെയ്ഡില്‍ ഭയപ്പെട്ട് ഓടില്ല. ബിജെപിയുടെ അപകടരമായ രാഷ്ട്രീയം എന്നും എതിര്‍ക്കും. രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി. ടി.വീണയുടെ ലേക്കര്‍ എന്ന സ്ഥാപനം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തുടങ്ങിയതാണെന്ന് റിയാസ് വിശദീകരിച്ചു.
സുഹൃത്തുക്കളുമായി വര്‍ഷങ്ങാളായ ബന്ധം ആണ്. മാന്യമായി ബിസിനസ് ചെയ്യുന്നവര്‍ ആണ് അവരെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. നിയമപരമായി ബിസിനസ് ചെയ്യുന്നവരാണ്. ഒരു പുകമറ സൃഷ്ടിച്ച് സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനാണ് ശ്രമം നടക്കുന്നതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. എക്സാലോജിക് സേവനം നല്‍കിയാണ് അക്കൗണ്ട് വഴി പണം സ്വീകരിച്ചത്. താന്‍ നല്കിയ നോമിനേഷന് പേപ്പറില്‍ ലേക്കര്‍ എന്ന സ്ഥാപനത്തെ പറ്റി പറഞ്ഞിട്ടുണ്ട്. ഭര്‍ത്താവ് എന്ന നിലയില്‍ വീണയോട് പറയുന്നത് വെറുതെ ഇരിക്കരുത് ബിസിനസ് ചെയ്യണം എന്നാണെന്ന് അദേഹം പറഞ്ഞു.
വിഷയം രാഷ്ട്രീയമായി നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്. ഇഡിയെ പേടിച്ച് ബിജെപിയിലെത്തിയ കോണ്‍ഗ്രസുകാരെ പോലെയാകില്ല താന്‍. തല പോയാലും ബിജെപിക്കെതിരെ ഫൈറ്റ് ചെയ്യുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. രാഷ്ട്രീയ നേതാവിന്റെ മകളും ഭാര്യയുമായത് കൊണ്ട് ഒരു വ്യക്തി ബിസിനസ് നടത്തരുതെന്ന് പറയുന്നത് ശരിയല്ല. അതേസമയം ലേക്കര്‍ ഇന്ത്യ കമ്പനിയുമായി ബന്ധപ്പെട്ട ചോദ്യത്തോട് റിയാസ് ഉരുണ്ട് കളിച്ചു. സ്ഥാപനം നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് സ്ഥാപനം തുടങ്ങാനും പൂട്ടാനും അവകാശം സ്ഥാപനം തുടങ്ങിയവര്‍ക്ക് ഉണ്ടെന്നായിരുന്നു മറുപടി. സ്ഥാപനം എവിടെ പ്രവര്‍ത്തിക്കുന്നു എന്ന ചോദ്യത്തിന് മറുപടിയില്ല.

