കുന്ദമംഗലം:കാരന്തൂര്‍ മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) ആഭിമുഖ്യത്തില്‍ ഹിരോഷിമ ദിനം ആചരിച്ചു. ദിനാചരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞയും റാലിയും നടത്തി.
എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനീസ് മുഹമ്മദ് ജി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പാള്‍ കെ. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് സുഹൈല്‍ ഒ. പി മുഖ്യപ്രഭാഷണം നടത്തി. യുദ്ധത്തിന്റെ ഭീതിജനകമായ അനുഭവങ്ങളെക്കുറിച്ചും സമാധാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. യൂനുസ് എം, ജ്യോതിഷ് കെ. വി. എന്നിവര്‍ സംസാരിച്ചു. നജ്മുദ്ദീന്‍ പി. എ. സ്വാഗതവും അഹമ്മദ് കെ. വി. നന്ദിയും പറഞ്ഞു.
കാരന്തൂര്‍ മര്‍കസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു

