National

രാജ്യം കോവിഡ് ഭീതിയിൽ ആറാം ദിവസവും മരണം 300 കടന്നു

ന്യൂ ഡൽഹി: പിടിവിടാതെ രാജ്യം കോവിഡ് ഭീതിയിൽ മുറുകുന്നു. കഴിഞ്ഞ ദിവസം മാത്രം 10667 പോസിറ്റീവ് കേസുകളും 380 മരണവും രേഖപെടുത്തിയിട്ടുണ്ട്. ഇതോടെ തുടർച്ചയായ ആറാമത്തെ ദിവസമാണ് ദിവസേന മരണസംഖ്യ 300 കടക്കുന്നത്. ആകെ സ്ഥിരീകരിച്ച കൊവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം 343091 ആയി. 9900 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. ചികിത്സയിലുള്ളവരുടെ എണ്ണം 153178 ആയി. 180012 പേർ രോഗമുക്തരായി. രാജ്യത്ത് രോഗം ഭേദമായവരുടെ നിരക്ക് 52.46 ആയി ഉയർന്നിട്ടുണ്ട്.

രാജ്യത്ത് ഭൂരിഭാഗം കേസുകളും മഹാരാഷ്ട്ര, തമിഴ്‌നാട്, ഡൽഹി സംസ്ഥാനങ്ങളിൽ നിന്നാണ് പുതിയ രോഗികളിൽ ഏറെയും. ഗുജറാത്തിൽ മരണം 1500ഉം ഡൽഹിയിൽ മരണം 1400ഉം കടന്നു. മഹാരാഷ്ട്രയിൽ നിന്ന് 2786ഉം തമിഴ്‌നാട്ടിൽ നിന്ന് 1843ഉം ഡൽഹിയിൽ നിന്ന് 1647ഉം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!