Trending

താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണം- എംഡിസി

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഏതെങ്കിലും വാഹനം തകരാരിലായാൽ രൂക്ഷമായ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും വാഹന നിയന്ത്രണത്തിനും ഫലപ്രദമായ നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കണമെന്ന് മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ. ചാക്കുണ്ണി, വൈസ് പ്രസിഡണ്ട് എ. ശിവശങ്കരൻ, ജനറൽ സെക്രട്ടറി എം കെ അയ്യപ്പൻ എന്നിവർ ആവശ്യപ്പെട്ടു. ചുരം കയറാനുള്ള വാഹനങ്ങളുടെ നിര രണ്ടാം വളവ് മുതൽ മുകളിലേക്ക് കിലോമീറ്ററുകളോളമാണ് പലപ്പോഴും നീണ്ടുകിടക്കുന്നത്. ഗതാഗതം പൂർവസ്ഥിതിയിലാക്കാൻ സമയം എടുക്കുമെന്നതിനാൽ അത്യാവശ്യ യാത്രക്കാർ അതനുസരിച്ച് സമയം ക്രമീകരിച്ച് യാത്ര ചെയ്യാൻ നിർബന്ധിതരാകുന്നു.
നിരതെറ്റിച്ചുള്ള ഓവർടേക്കിങ്ങും അച്ചടക്കമില്ലാത്ത ഡ്രൈവിങ്ങും സ്ഥിതി കൂടുതൽ വഷളാക്കുന്നു. ഡ്രൈവർമാർ വരിപാലിച്ച് മാത്രം വാഹനങ്ങൾ മുന്നോട്ട് എടുക്കുന്നതിന് കർശനമായ നിയന്ത്രണ നടപടികൾ സ്വീകരിക്കണം. ചുരത്തിലെ 6 ,7 ,8 വളവുകൾ വീതി കൂട്ടുന്ന നവീകരണ പ്രവർത്തി യുദ്ധകാല അടിസ്ഥാന പൂർത്തീകരിച്ചും, മുഴുവൻ സമയ ടൂവീലർ പോലീസ്, മോട്ടോർ വാഹന വകുപ്പ് പെട്രോളിങ് ഏർപ്പെടുത്തിയും, കൈവരികൾ ശക്തിപ്പെടുത്തിയും, കേടുവന്ന വാഹനങ്ങൾ നന്നാക്കുവാൻ കാലതാമസം ഇല്ലാതെ റിക്കവറി വാഹനങ്ങൾ എത്തിച്ചു രൂക്ഷമായ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഡിസി ആവശ്യപ്പെട്ടു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!