National

അര്‍ദ്ധരാത്രിയിലെ പരിതാപകരമായ വീഡിയോയിലൂടെ വിദ്യാര്‍ത്ഥികളുടെ ബുദ്ധിശക്തിയെ അപമാനിക്കരുത്: പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നീറ്റ് ചോദ്യ പേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദ്യാര്‍ത്ഥികളുടെ ആവശ്യങ്ങളില്‍ തീരുമാനമുണ്ടാകുമെന്ന് അറിയിച്ച് പ്രധാനമന്ത്രി വീഡിയോ പങ്കുവെച്ചതിന് പിന്നാലെയാണ് രാഹുലിന്റെ പരിഹാസം. വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടുന്നത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണെന്നും അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുതെന്നും രാഹുല്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശിച്ചു.

‘മിസ്റ്റര്‍ മോദി, ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ് നമ്മുടെ വിദ്യാര്‍ത്ഥികളുടെ ആവശ്യം. അവരുടെ ബുദ്ധിശക്തിയെ പരിതാപകരമായ രാത്രി വീഡിയോയിലൂടെ പരിഹസിക്കരുത്’, രാഹുല്‍ കുറിച്ചു. ധര്‍മേന്ദ്ര പ്രധാനെ മാറ്റണം, വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി വേണം, മാപ്പ് പറയണം എന്നീ മൂന്ന് ആവശ്യങ്ങളും രാഹുല്‍ ഗാന്ധി ആവര്‍ത്തിക്കുന്നുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!