Trending

വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

വടകര: വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഉത്തർ പ്രദേശ് സ്വദേശിയായ നിഗം കുമാറിൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാണാതായി നാല് ദിവസങ്ങൾക്ക് ശേഷമാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയിരിക്കുന്നത്.

അപകടം നടന്ന സ്ഥലത്ത് നിന്ന് ഒന്നര കിലോ മീറ്റർ മാറിയാണ് നിഗം കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിലിന് ഒടുവിലാണ് ഉരുട്ടി ഗ്യാസ് ഗോഡൗണിന് പിൻവശത്തായി പുഴയുടെ ഭാ​ഗത്ത് മൃതദേഹം കണ്ടെത്തിയത്.

യുപി സ്വദേശിക്കായി നാലാം ദിവസവും രാവിലെ തന്നെ മേഖലയിൽ തിരച്ചിൽ ആരംഭിച്ചിരുന്നു. കെ 9 സ്‌ക്വാഡിലെ ട്രാക്കർ ഡോഗിനെ അടക്കം എത്തിച്ചായിരുന്നു തിരച്ചിൽ പുനഃരാരംഭിച്ചത്.

പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ ആണ് നിഗം കുമാറും മറ്റ് രണ്ട് പേരും അപകടത്തിൽപ്പെട്ടത്. വിലങ്ങാട് പുഴയുടെ ഭാഗമായ കുളിക്കാവിൽ ഞായറാഴ്ച്ച ആയിരുന്നു സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!