ബിജെപി നേതൃത്വത്തിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ തൃശൂര്‍ ഓഫീസ് സെക്രട്ടറി അക്ഷയ്. തെരഞ്ഞെടുപ്പ് കാലത്ത് 25 കോടിയുടെ കള്ളപ്പണം എത്തിയെന്നാണ് അക്ഷയ്‌യുടെ വെളിപ്പെടുത്തല്‍. 17 ചാക്കുകളിലായാണ് ഓഫീസില്‍ പണം എത്തിച്ചതെന്നും അക്ഷയ് പറഞ്ഞു.
എന്നാല്‍ ഈ പണം എവിടെ നിന്ന് വന്നു എന്ന് അറിയില്ലെന്ന് അക്ഷയ് പറഞ്ഞു. ഓഫീസിലെ സിസിടിവി ഓഫാക്കാന്‍ തനിക്ക് സമ്മര്‍ദം ഉണ്ടായിരുന്നതായി അക്ഷയ് പറഞ്ഞു. തനിക്ക് ഭീഷണി ഉണ്ടെന്നും എന്ത് സംഭവിച്ചാലും സെക്രട്ടറി ഉള്‍പ്പെടെയുള്ളവരാകും അതിന് ഉത്തരവാദികള്‍ എന്നും മുന്‍ തൃശൂര്‍ ബിജെപി ഓഫീസ് സെക്രട്ടറി അക്ഷയ് കൂട്ടിച്ചേര്‍ത്തു. താന്‍ അവിടെ തുടര്‍ന്നല്‍ അവര്‍ക്ക് ഭീഷണിയാകും എന്നത് കൊണ്ടാണ് തന്നെ പറഞ്ഞ് വിട്ടതെന്നും അക്ഷയ് ആരോപിച്ചു.

