വൈദ്യുതി പ്രതിസന്ധി എപ്പോള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് പറയാറായിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്. കാലാവസ്ഥ വ്യത്യാനം ആണ് കാരണം. വൈദ്യുതി ഉപയോഗത്തില്‍ വന്‍ വര്‍ദ്ധനവ് വന്നു. ജലസംഭരണിയിലെ ജലം 28% ശതമാനം ആയി കുറഞ്ഞു. ഹ്രസ്വകാല കരാറിലൂടെ കൂടുതല്‍ വൈദ്യുതി വാങ്ങാന്‍ ശ്രമിക്കും. ഇതിനായി കമ്മീഷനോട് അനുമതി തേടിയിട്ടുണ്ട്.
മുന്‍ മന്ത്രി എ ക ബാലനാണ് ജനങ്ങളോട് വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ അഭ്യര്‍ത്ഥിക്കാന്‍ ആവശ്യപ്പെട്ടത്.കേന്ദ്ര പൂളില്‍ നിന്ന് ലഭിക്കുന്ന വൈദ്യുതി കുറഞ്ഞു. ഭരണപരാജയം എന്ന് പറയുന്നത് ശരിയല്ല. ഇടതുസര്‍ക്കാരിന്റെ കാലത്തും നിയന്ത്രണം ഉണ്ടായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബാറ്ററി സ്റ്റോറേജ് വര്‍ധിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കൈമാറ്റ വ്യവസ്ഥയില്‍ വാങ്ങിയ വൈദ്യുതി തിരിച്ചു നല്‍കേണ്ടത് ബാധ്യതയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.
അതേസമയം വൈദ്യുതി പ്രതിസന്ധി കാരണം സംസ്ഥാനത്ത് പവര്‍ കട്ട് തുടരുകയാണ്. ഇന്നലെയും ഇന്നുമായി പല തവണയാണ് വിവിധയിടങ്ങളില്‍ വൈദ്യുതി നിലച്ചത്. ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുവെന്നും എന്നാല്‍ വൈദ്യുതി നിയന്ത്രണം പൂര്‍ണ്ണമായും ഒഴിവാക്കാനാകാത്ത സാഹചര്യമാണ് നിലവില്‍ സംസ്ഥാനത്ത് ഉളളതെന്നും മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കുന്നു.

