Kerala kerala

സ്വകാര്യ ബസ് മേഖലയുടെ പ്രതിസന്ധി പഠിക്കാന്‍ പ്രത്യേക കമ്മിറ്റി

തിരുവനന്തപുരം: പ്രിയദര്‍ശിനി സൗജന്യയാത്ര നടപ്പിലാക്കിയതിലൂടെ സ്വകാര്യ ബസ് മേഖല നേരിടുന്ന പ്രശ്‌നം പഠിക്കാന്‍ പ്രത്യേക കമ്മിറ്റി രൂപീകരിച്ചു. റിട്ട ഐപിഎസ് ഉദ്യോഗസ്ഥന്‍ കെ.പത്മകുമാറാണ് ചെയര്‍മാന്‍.

ബസിനകത്തും പുറത്തും പരസ്യം പതിക്കാന്‍ അനുമതി നല്‍കും. സംസ്ഥാനത്ത് ഗതാഗത നയം രൂപീകരിക്കുമെന്നും സ്വകാര്യ ബസ് ഉടമകളുടമായുള്ള കൂടിക്കാഴ്ചക്ക് ശേഷം മന്ത്രി സി.പി.ജോണ്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ വേഗത്തില്‍ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ട് വരുമ്പോഴേക്കും കുറേ ബസുകള്‍ ഇല്ലാതാകുമെന്നും ബസുടമകള്‍ വ്യക്തമാക്കി.

തല്‍ക്കാലം ബസുകള്‍ നിര്‍ത്തിവെച്ചുകൊണ്ടുള്ള സമരത്തിലേക്ക് ഉടന്‍ കടക്കുന്നില്ലെങ്കിലും, വരും ദിവസങ്ങളില്‍ സംയുക്ത യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്നും ബസ് ഉടമകളുടെ പ്രതിനിധികള്‍ വ്യക്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!