കണ്ണൂര്‍: ചാലോട് വാഹനാപകടത്തില്‍ നാല് മരണം. കാര്‍ മരത്തില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. യു പി സ്വദേശി പരം ഛേത്രി, ഹര്‍ഷ്, റിസ്വാന്, ഷാന്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിക്കാണ് അപകടം ഉണ്ടായത്. ഫയര്‍ ഫോഴ്സ് എത്തി കാര്‍ വെട്ടിപൊളിച്ചാണ് ഉള്ളില്‍ ഉണ്ടായിരുന്നവരെ പുറത്തെടുത്തത്. മരിച്ചവരില്‍ രണ്ടു പേര് മലയാളികളാണ്.
കണ്ണൂര്‍ ചാലോട് കാര്‍ മരത്തിലിടിച്ചു: 2 മലയാളികള്‍ ഉള്‍പ്പെടെ 4 മരണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

