Kerala kerala

കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍; ഇനി കണ്ടെത്താനുള്ളത് ഹിമാചല്‍ പ്രദേശ് സ്വദേശി വിക്രം റാണയെ

വയനാട്: കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തില്‍ തിരച്ചില്‍ അഞ്ചാം ദിനത്തില്‍. ഹിമാചല്‍ പ്രദേശ് സ്വദേശിയായ കണ്‍സ്ട്രക്ഷന്‍ മാനേജര്‍ വിക്രം റാണയെ ആണ് ഇനി കണ്ടെത്താനുള്ളത്. നാല് സോണുകളില്‍ രണ്ടാമത്തെ സോണിലാണ് ഇന്ന് കൂടുതല്‍ പരിശോധന നടത്തുക.

ഏറ്റവും കൂടുതല്‍ മണ്ണ് കൂട്ടിയിട്ടിരിക്കുന്നത് ഈ ഭാഗത്താണ്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഈ ഭാഗത്തെ മണ്ണ് പൂര്‍ണമായി നീക്കുമെന്ന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ദുരന്തത്തില്‍ ഏഴ് പേരുടെ മരണമാണ് ഇതുവരെ സ്ഥിരീകരിച്ചത്. അപകടസ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ ഇപ്പോഴും ക്യാമ്പുകളില്‍ തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!