പത്തനംതിട്ട അടൂരിൽ പതിനാറുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പെൺകുട്ടിയെ വിദേശത്ത് വെച്ചും നാട്ടിൽ വെച്ചും പിതാവ് പീഡനത്തിന് ഇരയാക്കി. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് കുട്ടി പീഡനവിവരം തുറന്നു പറഞ്ഞത്. അമ്മയുടെ മരണ ശേഷമായിരുന്നു ഉപദ്രവം. പെൺകുട്ടിയുടെ അമ്മ വിദേശത്ത് വെച്ച് തന്നെ അസുഖബാധിതയായി മരിക്കുകയായിരുന്നു. കൊട്ടാരക്കര പൊലീസ് രജിസ്‌റ്റർ ചെയ്ത കേസ് അടൂരിലേക്ക് കൈമാറുകയായിരുന്നു.
ഇന്നലെയാണ് പ്രതിയെ പൊലീസ് പിടികൂടുന്നത്. പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന സമയം മുതലാണ് പീഡനം ഉണ്ടായിട്ടുള്ളത്, നിലവിൽ പ്ലസ് ടു വിദ്യാർഥിനിയാണ് പെൺകുട്ടി.

