Kerala kerala

ധനബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തതിനെ ചൊല്ലി നിയമസഭയില്‍ ഭരണ- പ്രതിപക്ഷ പോര്

തിരുവനന്തപുരം: ധനബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിടാത്തതിനെ ചൊല്ലി നിയമസഭയില്‍ ഭരണ -പ്രതിപക്ഷ പോര്. മദ്യ നികുതി ഇളവ് ചര്‍ച്ചക്ക് ശേഷമെ നടപ്പാക്കുവെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഇതിന് വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാടെന്ന് കെ.എന്‍ ബാലഗോപാല്‍ ആരോപിച്ചു. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനത്തെ ധനബില്ല് സബ്ജക്ട് കമ്മിറ്റിക്ക് വിട്ടിരുന്നില്ലെന്ന് മുഖ്യമന്ത്രി മറുപടി നല്‍കി.

കെ എന്‍ ബാലഗോപാലിന്റെ ക്രമപ്രശ്‌നം സ്പീക്കര്‍ തള്ളിയതോടെ പ്രതിപക്ഷം സഭബഹിഷ്‌ക്കരിച്ചു. സതീശന്‍ സര്‍ക്കാര്‍ അഴിമതിക്ക് തുടക്കം കുറിക്കുകയാണെന്നും നിയമസഭയുടെ മേലെ എക്സിക്യൂട്ടിവിനെ കൊണ്ടുവരാനണ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു. നാടിന് ആപത്ത് വരുത്താന്‍ മദ്യ വ്യാപനത്തിനുള്ള അവസരം ആണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ ഒരു സര്‍ക്കാരും ഇന്നേവരെ ഇതുപോലുള്ള മദ്യം ഒഴുകുന്ന സാഹചര്യം വരുത്തിയിട്ടില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

വലിയ അഴിമതിക്ക് അവസരം ഒരുങ്ങുകയാണ്. തുടക്കത്തില്‍ തന്നെ വന്‍ അഴിമതിയുമായാണ് ആരംഭിക്കുന്നത്.ബില്ല് പാസാക്കി കഴിഞ്ഞാല്‍ നടപ്പാക്കുന്നതിന് തടസ്സമില്ല.പഴത്തില്‍ നിന്നും പച്ചക്കറിയില്‍ നിന്നും ധാന്യത്തില്‍ നിന്നും വൈന്‍ ഉത്പാദിപ്പിക്കാന്‍ എല്‍ഡിഎഫ് ശ്രമിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!