ദില്ലി: സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി. അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് കുറച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാനാണ് നീക്കം. ചില പേപ്പറുകള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം നടത്തിയില്ല എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നിരവധി പരാതികള്‍ ലഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകന് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയവരുടെ അപേക്ഷ സ്വീകരിച്ച് പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.
സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി; അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് വിദ്യാര്‍ത്ഥികള്‍

