തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് പ്രഖ്യാപിച്ചതില്‍ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം എന്ന തലക്കെട്ടിലാണ് സുപ്രഭാതത്തില്‍ ലേഖനം പ്രസിദ്ധീകരിച്ചിട്ടുള്ളത്. സര്‍ക്കാരിന്റെ നടപടി കടുത്ത ആശങ്കയ്ക്കിടയാക്കുന്നതെന്നും സുപ്രഭാതത്തിലെ ലേഖനത്തില്‍ പരാമര്‍ശിക്കുന്നു. മദ്യത്തിന്റെ ലഭ്യത വര്‍ധിപ്പിക്കാനുള്ള നയവുമായി മുന്നോട്ടുവരുന്നത് നിര്‍ഭാഗ്യകരമാണ്. മദ്യത്തിന്റെ വീര്യം കുറവാണെന്നത് അതിന്റെ സാമൂഹ്യ പ്രത്യാഘാതങ്ങള്‍ ഇല്ലാതാക്കുന്നില്ല. സുരക്ഷിത മദ്യം എന്ന തെറ്റായ ധാരണ മദ്യ ഉപയോഗത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കുമെന്നും ലേഖനത്തില്‍ പറയുന്നു.
വീര്യം കുറഞ്ഞ മദ്യം, വീര്യം കെട്ട നയം; വിമര്‍ശനവുമായി സമസ്ത മുഖപത്രം

