National

സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി; അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് വിദ്യാര്‍ത്ഥികള്‍

ദില്ലി: സിബിഎസ്ഇ പുനര്‍മൂല്യ നിര്‍ണയത്തിലും പരാതി. അപേക്ഷ നല്‍കാത്ത വിഷയം പുനര്‍മൂല്യനിര്‍ണയം നടത്തി മാര്‍ക്ക് കുറച്ചെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. സിബിഎസ്ഇക്കെതിരെ ഹര്‍ജി ഫയല്‍ ചെയ്യാനാണ് നീക്കം. ചില പേപ്പറുകള്‍ക്ക് പുനര്‍ മൂല്യനിര്‍ണയം നടത്തിയില്ല എന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. നിരവധി പരാതികള്‍ ലഭിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സുപ്രീംകോടതി ഹാജരായ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസമാണ് 87 ശതമാനത്തോളം പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷ നല്‍കിയവരുടെ അപേക്ഷ സ്വീകരിച്ച് പുനര്‍മൂല്യ നിര്‍ണയം നടത്തിയെന്ന് സിബിഎസ്ഇ അറിയിച്ചത്. ബാക്കിയുള്ള 13 ശതമാനത്തിന്റെ വരുംദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!