Trending

റിപ്പോർട്ടർ ടിവിയിലെ റെയ്ഡ് കോടതി അനുമതിയോടെ; മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ല: ആഭ്യന്തരമന്ത്രി

കൊച്ചി: റിപ്പോർട്ടർ ടിവി ചാനലിലെ പരിശോധനയിൽ പ്രത്യേക അന്വേഷണ സംഘത്തിന് ആവശ്യമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് വ്യക്തമാക്കി. എന്നാൽ, തെളിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും, തെളിവ് ലഭിച്ചില്ലെന്ന് ആര് പറഞ്ഞെന്നും അദ്ദേഹം ചോദിച്ചു. നിയമപരമായ നടപടികളുമായി എസ്ഐടി മുന്നോട്ടുപോവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മെസ്സിയെ കേരളത്തിലേക്ക് കൊണ്ടുവരുമെന്ന് പറഞ്ഞ് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നടന്ന ഏറ്റവും വലിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കായികമന്ത്രാലയം നൽകിയ കത്ത് മുഖ്യമന്ത്രി ആഭ്യന്തരമന്ത്രിക്ക് കൈമാറുകയും, തുടർന്നാണ് ആഭ്യന്തരവകുപ്പ് അന്വേഷണത്തിനായി എസ്ഐടിയെ രൂപവത്കരിക്കുകയും ചെയ്തത്.

നിയമപരമായ വാറന്റോട് കൂടിയാണ് എസ്ഐടി റെയ്ഡ് നടത്തിയതെന്നും, ന്യൂസ് റൂമും അഡ്മിനിസ്ട്രേറ്റീവ് ഓഫീസും ഒരേ സ്ഥാപനത്തിലായതുകൊണ്ട് റിപ്പോർട്ടർ ടിവിയിലെ മാധ്യമപ്രവർത്തകർ ഭയപ്പെടേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇതൊരു മാധ്യമസ്വാതന്ത്ര്യത്തിനെതിരായ കേസോ നടപടിയോ അല്ലെന്നും, ആരും അത് തെറ്റിദ്ധരിപ്പിക്കരുതെന്നും പറഞ്ഞ അദ്ദേഹം, മാധ്യമസ്വാതന്ത്ര്യത്തിനായി എന്നും നിലകൊണ്ടിട്ടുള്ള ചരിത്രമാണ് കോൺഗ്രസിനും യുഡിഎഫിനുമുള്ളതെന്നും ഓർമ്മിപ്പിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!