ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദനത്തില്‍ മലയാളി യുവാവ് കൊല്ലപ്പെട്ടു. കള്ളന് എന്ന് സംശയിച്ചാണ് യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചത്. സൗത്ത് 24 പര്‍ഗനാസിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മരിച്ചയാളുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ആക്രമണത്തില്‍ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പേരടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബംഗാളില്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായി മലയാളി യുവാവ് കൊല്ലപ്പെട്ടു; കള്ളനെന്ന് സംശയിച്ച് മര്‍ദ്ദനം

