ലോകകപ്പ് സെമി ഫൈനൽ സമ്മർദ്ദത്തിൽ പ്രതിരോധത്തിനേറ്റ ചെറിയ പിഴവ് മുതലെടുത്ത് ഹോളണ്ട് താരം റോബൻ വല ചലിപ്പിക്കുമെന്നു തോന്നിയ നിമിഷം ടീം തോറ്റു ഫൈനൽ കാണാതെ പുറത്താകുമെന്ന് ആരാധകർ പോലും കരുതിയ നിമിഷം. പ്രതിരോധത്തിന്റെ ആയുധം കാലുകളിൽ ഏന്തി വല്യേട്ടന്റെ മാസ്സ് ടാക്ലിങ്. റോബന്റെ കാലിൽ നിന്നും പന്ത് തട്ടി അകറ്റി ഒരു പക്ഷെ ഗോൾ കീപ്പർ ആയിരുന്ന റൊമാരിയോയെ കടന്നു കളം വിടേണ്ട സാഹചര്യത്തിൽ നിന്നും രക്ഷ പെടുത്തിയ കാവൽ ഭടൻ ജാവിയർ മസ്കരാനോയുടെ ജന്മദിനം ആരാധകർ ആഘോഷിക്കുകയാണ്.
നൈജീരയ്‌ക്കെതിരെ ചോരയൊലിക്കുന്ന മുഖവുമായി കളത്തിൽ രാജ്യത്തിനു വേണ്ടി പട പൊരുതിയ പോരാളി. ക്യാപ്റ്റനാലായിരുന്നുവെങ്കിലും കളത്തിൽ ഇറങ്ങിയാൽ അതിനപ്പുറം വല്യേട്ടനായിരുന്നു ആരാധകർക്ക് മാഷേ 1984, ജൂൺ 8 ന് അർജന്റീനയിലെ സാൻ ലോറെൻസോയിൽ ജനനം. റിവർ പ്ലേറ്റിൽ കളിച്ചു തുടങ്ങി 2003 -2004 വർഷത്തിൽ അണ്ടർ 20 ദേശിയ ടീമിനായി കളം വാണു. പിന്നീട് ദേശിയ ടീമിലേക്ക്. പ്രതിരോധത്തിൽ ലോകം കണ്ട മികച്ച താരം ഇന്നും അർജന്റീനൻ ഫുട്ബോളിന് പകരം വെക്കാൻ ഇല്ലാത്ത താരം. ബാഴ്‌സലോണയിലും,ദേശിയ ടീമിനും മുൻപിൽ നിന്നും മിശിഹാ നയിക്കുമ്പോൾ പിന്നിലുള്ള കരുത്ത് ഈ വല്യേട്ടൻ തന്നെയായിരുന്നു. ലോക ഫുട്ബോളിന് തന്നെ പ്രതിരോധ നായകനായി മാറിയ പ്രിയ മഷേ ഒരായിരം ജന്മദാദിനാശംസകൾ

