National Trending

ജയം പ്രവചിച്ചു; വിജയ്യുടെ ജ്യോത്സ്യന്‍ ഇനി ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി

ചെന്നൈ: പ്രമുഖ ജ്യോതിഷി റിക്കി രാധന്‍ പണ്ഡിറ്റിനെ മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി (ഒഎസ്ഡി-പൊളിറ്റിക്കല്‍) ആയി നിയമിച്ച് വിജയ്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ചുമതലയേല്‍ക്കുന്ന ദിവസം മുതല്‍ നിയമനം പ്രാബല്യത്തില്‍ വരുമെന്നും സേവന വ്യവസ്ഥകള്‍ പിന്നീട് അറിയിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

വിജയിയുടെ അടുത്ത അനുയായി എന്നതിലുപരി, രാഷ്ട്രീയ രംഗത്ത് താരത്തിന്റെ മുന്നേറ്റം പ്രവചിച്ച വ്യക്തി എന്ന നിലയിലാണ് റിക്കി രാധന്‍ പണ്ഡിറ്റ് ശ്രദ്ധിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് എക്‌സിറ്റ് പോള്‍ ഫലങ്ങളെ തള്ളിക്കളഞ്ഞ അദ്ദേഹം, തമിഴക വെട്രി കഴകം (ടിവികെ) 140 മുതല്‍ 170 വരെ സീറ്റുകള്‍ നേടി അധികാരത്തില്‍ വരുമെന്ന് തറപ്പിച്ചു പറഞ്ഞിരുന്നു. സീറ്റെണ്ണത്തില്‍ കൃത്യമായില്ലെങ്കിലും അധികാരത്തിലേറും എന്ന പ്രവചനം ശരിയാകുകയും ചെയ്തു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വിജയിയുടെ എല്ലാ രാഷ്ട്രീയ നീക്കങ്ങളിലും നിഴലായി കൂടെയുള്ള വ്യക്തിയാണ് റിക്കി രാധന്‍.

സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് വിജയ് ഗവര്‍ണറെ കാണാന്‍ പോയപ്പോഴും ഇദ്ദേഹം ഒപ്പമുണ്ടായിരുന്നു എന്നാണ് വിവരം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി രാഷ്ട്രീയമായി പ്രാധാന്യമുള്ള കൂടിക്കാഴ്ചകളിലും തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും വ്യക്തിപരമായ ചടങ്ങുകളിലും റിക്കി രാധന്‍ പണ്ഡിറ്റിനെ വിജയ് കൂടെക്കൂട്ടുന്നത് പതിവാണ്. പുതിയ നിയമനത്തോടെ ഭരണത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന് നിര്‍ണായകമായ സ്വാധീനമുണ്ടാകുമെന്ന് ഉറപ്പായി. സമൂഹമാധ്യമങ്ങളിലൊക്കെ സജീവമാണ് അദ്ദേഹം. രാഷ്ട്രീയ പ്രവചനങ്ങള്‍, ജാതകം, ആത്മീയ ഉപദേശങ്ങള്‍ എന്നിവയിലൂടെയും ജനപ്രിയനാണ്.

വിജയിയുടെ വിശ്വസ്ത വലയത്തിലുള്ളവരെ ഉള്‍പ്പെടുത്തി ഭരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!