Trending

കേരളത്തിലെ മുഖ്യമന്ത്രി തർക്കം: പരസ്യമായ ചേരിതിരിവിൽ രാഹുൽ ഗാന്ധിക്ക് അതൃപ്തി

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് അതൃപ്തി. ഫ്‌ളക്‌സടിച്ചും ചേരിതിരിഞ്ഞും സംസ്ഥാനത്ത് നടത്തുന്ന പരസ്യ പ്രകടനങ്ങളിലാണ് രാഹുൽ നേതാക്കളെ അതൃപ്തി അറിയിച്ചത്. പ്രവർത്തകരെ ചേരിതിരിച്ച് തെരുവിലിറക്കിയത് ആരെന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ ദേശീയ നേതൃത്വം ആരംഭിച്ചു. പാർട്ടിയുടേയും മുന്നണിയുടേയും വിജയത്തിന്റെ ശോഭ കെടുത്തിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.

ചർച്ചകൾക്കായി എത്തിയ കേരളത്തിലെ നേതാക്കൾ ഹൈക്കമാൻഡ് നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും അടക്കം നടത്തിയ ചർച്ചകളിൽ തങ്ങൾക്ക് പറയാനുള്ളതെല്ലാം പറഞ്ഞിട്ടുണ്ടെന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. മുതിർന്ന നേതാവ് വി.എം. സുധീരനുമായി ഹൈക്കമാൻഡ് ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച നടത്തും. തുടർന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ, എ.കെ. ആന്റണി എന്നിവരുടെ അഭിപ്രായങ്ങൾ ഫോൺ വഴിയും തേടും. തുടർന്ന് മുഖ്യമന്ത്രി പദത്തിലേക്കുള്ള ആളെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നീ മൂന്നുപേരുകളാണ് പ്രധാനമായും ഉയർന്നുകേൾക്കുന്നത്. ഇതിൽ ആരെന്നതിൽ ദിവസങ്ങളായി അനിശ്ചിതത്വം തുടരുകയാണ്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!