Trending

3 മണിക്കൂർ പോരാട്ടമല്ല, ഇനി വലിയ ഉത്തരവാദിത്വം; മുഖ്യമന്ത്രി വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ സി ജോസഫ് വിജയ്‌യെ അഭിനന്ദിച്ച് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. മലേഷ്യയും തമിഴ്‌നാടും തമ്മിലുള്ള ചരിത്രപരവും സാംസ്‌കാരികവുമായ ബന്ധം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം എക്‌സിലൂടെ ആശംസകൾ നേർന്നത്. ഞായറാഴ്ചയായിരുന്നു തമിഴക വെട്രി കഴകം (ടി.വി.കെ.) അധ്യക്ഷനായ വിജയ് തമിഴ്‌നാടിന്റെ പുതിയ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

വിജയ്‌യുടെ സിനിമാ ജീവിതത്തെ പരാമർശിച്ചുകൊണ്ടായിരുന്നു മലേഷ്യൻ പ്രധാനമന്ത്രിയുടെ കുറിപ്പ്. “സിനിമകളിൽ അഴിമതിക്കാരായ രാഷ്ട്രീയക്കാരെയും വില്ലന്മാരെയും വെറും മൂന്നുമണിക്കൂറിനുള്ളിൽ വിജയ് പരാജയപ്പെടുത്തുന്നത് ആരാധകർ വർഷങ്ങളായി കാണുന്നതാണ്. എന്നാൽ ഇപ്പോൾ സിനിമയിലെ വേഷങ്ങളേക്കാൾ വലിയൊരു ഉത്തരവാദിത്തമാണ് തമിഴ്‌നാട്ടിലെ ജനങ്ങൾ അദ്ദേഹത്തെ ഏൽപ്പിച്ചിരിക്കുന്നത്,” അൻവർ ഇബ്രാഹിം കുറിച്ചു.

തന്റെ സുഹൃത്തായ വിജയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നതിനൊപ്പം ടി.വി.കെ.യുടെ രാഷ്ട്രീയ മുദ്രാവാക്യമായ ‘ഒരു വിരൽ പുരക്ഷി’ (ഒരു വിരൽ വിപ്ലവം) ചരിത്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലേഷ്യയും തമിഴ്‌നാടും തമ്മിലുള്ള ദൃഢമായ ബന്ധം വരുംവർഷങ്ങളിൽ വിജയ്‌ക്കൊപ്പം ചേർന്ന് കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

അഴിമതി വിരുദ്ധ പോരാട്ടം, യുവജന മുന്നേറ്റം തുടങ്ങിയ വാഗ്ദാനങ്ങൾ മുൻനിർത്തി തിരഞ്ഞെടുപ്പിനെ നേരിട്ട ടി.വി.കെ.ക്ക് യുവാക്കളുടെയും കന്നി വോട്ടർമാരുടെയും വൻ പിന്തുണയാണ് ലഭിച്ചത്. സൂപ്പർതാര പദവിയിൽ നിന്ന് സജീവ രാഷ്ട്രീയത്തിലേക്കും ഭരണത്തലപ്പത്തേക്കുമുള്ള വിജയ്‌യുടെ മാറ്റത്തെ ആവേശത്തോടെയാണ് തമിഴ്‌നാട് വരവേറ്റത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!