Kerala

കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺ ഫിറ്റെന്ന് റിപ്പോർട്ട്

കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ പരിധിയിൽ 16 കെട്ടിടങ്ങൾ അൺഫിറ്റെന്ന് റിപ്പോർട്ട്. വലിയങ്ങാടി, പാളയം, കാരപ്പറമ്പ്, മെഡിക്കൽ കോളേജ് തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളാണ് അൺഫിറ്റ്. കോർപ്പറേഷൻ എഞ്ചിനീയറിംഗ് വിഭാഗമാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് നൽകിയത്. 2024 ലാണ് വലിയങ്ങാടിയിലെ കെട്ടിടത്തിലെ ഒഴിവുള്ള കടകൾ പുനർലേലം ചെയ്യാനാനുള്ള നീക്കം റവന്യു വിഭാഗം നടത്തിയത്. എന്നാൽ ഇതുൾപ്പെടെ 16 കെട്ടിടങ്ങൾ അൺ ഫിറ്റാണെന്നായിരുന്നു എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ റിപ്പോർട്ട്.

റിപ്പോർട്ടിന് കോർപ്പറേഷൻ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും കൗൺസിൽ യോഗവും അംഗീകാരം നൽകിയില്ല. കച്ചവടക്കാരെ ഒരുമിച്ച് ഒഴിപ്പിച്ചു പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നത് പ്രായോഗിക തടസ്സമുണ്ടാകുമെന്ന വാദവുമാണ് കോർപ്പറേഷൻ നടത്തിയത്. കാലപ്പഴക്കം ചെന്ന കെട്ടിടങ്ങളിലെ ഒരു കടകൾക്കും ലൈസൻസ് പുതുക്കി നൽകിയിട്ടില്ലെന്ന് കോർപ്പറേഷൻ പറയുന്നു. അതേസമയം, അൺഫിറ്റ് എന്ന് കണ്ടെത്തിയ കെട്ടിടങ്ങളിൽ കോർപ്പറേഷൻ എൻജിനീയറിങ് വിഭാഗം പരിശോധന നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!