Trending

തടവുകാരുടെ ഭക്ഷണത്തിൽ മട്ടനും മീനും വേണ്ട; ശിപാർശ നൽകി ജയിൽ DGP

തിരുവനന്തപുരം: തടവുകാരുടെ ഭക്ഷണക്രമത്തിൽ നിന്ന് മട്ടനും മീനും ഒഴിവാക്കുന്നു. ജയിൽ ഡിജിപി ശിപാർശ നൽകി. കോഴിക്കറി, സോയാ ചങ്ക്സ്, മുട്ട എന്നിവ നൽകാനാണ് ശിപാർശ. പത്തു കോടി രൂപ പ്രതിവർഷം ലാഭിക്കാനും തടവുകാരുടെ ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ. ‌നിലവിൽ ആഴ്ചയിൽ ഒരുതവണ മട്ടനും രണ്ടുതവണ മീനുമാണ് നൽകുന്നത്. ജയിൽവകുപ്പ് മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തരവകുപ്പിന് നൽകിയ കത്തിലാണ് മട്ടനും മീനും ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരുവർഷം മട്ടൻ വാങ്ങാൻ 5.72 കോടി രൂപയും മീനിന് 4.8 കോടിയുമാണ് ചെലവഴിക്കുന്നത്. കൂടാതെ ഇവ സംഭരിക്കാനും ബുദ്ധിമുട്ടുണ്ടെന്ന് ഡിജിപി ശിപാർശയിൽ പറയുന്നു. കോഴിവാങ്ങാൻ 1.26 കോടിയും സോയാ ചങ്ക്‌സിനും മുട്ടയ്ക്കും കൂടി 3.4 കോടിയും മാത്രമേ ചെലവുവരൂ. നിലവിൽ തിങ്കളാഴ്ചയും ബുധനാഴ്ചയും മീനും ശനിയാഴ്ചയാണ് മട്ടനും നൽകുന്നത്. മാംസാഹാരം കഴിക്കാത്തവർക്ക് വെജിറ്റേറിയൻ ഭക്ഷണം

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!