Kerala

ശബരിമല മണ്ഡലകാലം; ടെണ്ടർ-ലേലം നടപടികൾ വൈകുന്നു, കെട്ടിടങ്ങളുടെ അറ്റകുറ്റ പണി ആരംഭിച്ചില്ല

പത്തനംതിട്ട: ശബരിമല മണ്ഡലകാലം ആരംഭിക്കാനിരിക്കെ ടെണ്ടർ നടപടികൾപോലും പൂർത്തിയായില്ല. കെട്ടിടങ്ങളുടെ അറ്റകുറ്റ പണികളും ശുചീകരണപ്രവർത്തനങ്ങളും ആരംഭിച്ചിട്ടില്ല. അരവണയ്ക്കുള്ള ഡപ്പികളും ഫ്ളിപ് ലിഡും ഇതുവരെ എത്തിക്കാനായിട്ടില്ല.

ശബരിമല സീസണിൻ്റെ ഒരു മാസം മുമ്പെങ്കിലും കാര്യക്ഷമമായി മുന്നൊരുക്കങ്ങൾ നടത്തേണ്ടതുണ്ട്. ടെണ്ടർ-ലേലം നടപടികൾ വൈകുന്നതാണ് തിരിച്ചടി. അറ്റകുറ്റപണികൾ പൂർത്തിയാകേണ്ട സമയമായെങ്കിലും ടെണ്ടർ ക്ഷണിക്കുക മാത്രമാണ് നടന്നിട്ടുള്ളത്. ശുചീകരണ പ്രവർത്തനങ്ങളും എവിടെയുമെത്തിയിട്ടില്ല.

ശുചിമുറികളും വിരിപ്പുകളും ശുചീകരിക്കുന്ന നടപടിയും ആരംഭിക്കാനായിട്ടില്ല. നാല് മാസമെങ്കിലും വേണം ഇതെല്ലാം പൂർത്തിയാകാൻ. 80 ശതമാനം പ്രവർത്തനങ്ങൾ സെപ്തംബർ പകുതിയോടെ പൂർത്തീകരിക്കുകയാണ് പതിവ്. എന്നാൽ ടെണ്ടർ നടപടികൾപോലും പൂർത്തിയാകാത്ത സാഹചര്യത്തിൽ തീർഥാടനകാലം വിശ്വാസികൾക്ക് ദുരിതകാലമാകും.അരവണ ഡപ്പിയും ഫ്ളിപ്പ് ലിഡും ആവശ്യത്തിന് സംഭരിച്ചില്ല. അരവണ ഡപ്പികൾ ഓഗസ്തിൽ എത്തേണ്ടതായിരുന്നു. എന്നാൽ ഇതിനുള്ള ടെണ്ടർ നൽകിയതേയുള്ളൂ. സീസൻ്റെ മുന്നൊരുക്കങ്ങൾ എവിടെയുമെത്തിയില്ലയെന്നതാണ് വസ്‌തുത.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!