Local

ജില്ലാകലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: 2025 നവംബർ 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന 64-ാമത് ജില്ലാ കലോത്സത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ കർമ്മം ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പൾ പ്രദീപ് കുമാർ എൻ.വി നിർവ്വഹിച്ചു. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് സ്റ്റേജ് &പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്.

കമ്മിറ്റിയുടെ ചെയർമാൻ കെ.കെ വൈശാഖ് (നഗരസഭ കൗൺസിലർ) കൺവീനർ മിഥുൻ ലാൽ ആർ. ജെ, സി. ബൈജു, ബി.എൻ ബിന്ദു, സീമ ബൈജു, നിഖിൽ മോഹൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജി. വി.എച്ച്.എസ്.എസ് കൊയിലാണ്ടി പ്രധാനാധ്യാപിക ഷജിത ടി, പിടിഎ പ്രസിഡണ്ട് എ. സജീവ് കുമാർ, ജി.വി.എച്ച്.എസ്.എസ്. കൊയിലാണ്ടി എസ്.എം.സി പ്രവീൺ കുമാർ പി, ജി.എം.വി.എച്ച്.എസ്.എസ് കൊയിലാണ്ടി പി.ടി.എ പ്രസിഡണ്ട് ലായിസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!