Local

വികസനവും ഭാവി പദ്ധതികളും അവതരിപ്പിച്ച് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്

സംസ്ഥാന സര്‍ക്കാറിന്റെയും ഗ്രാമപഞ്ചായത്തിന്റെയും വികസന നേട്ടങ്ങളും ഭാവി വികസന കാഴ്ചപ്പാടുകളും ചര്‍ച്ച ചെയ്ത് കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് വികസന സദസ്സ്. കീഴരിയൂര്‍ ഫ്രീഡം ഫൈറ്റേഴ്‌സ് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങ് ടി പി രാമകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ കെ നിര്‍മല അധ്യക്ഷയായി.

ചടങ്ങില്‍ വിവിധ മേഖലകളിലുള്ളവരെ ആദരിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ വികസന നേട്ടങ്ങളുടെ അവതരണം, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശം എന്നിവ പ്രദര്‍ശിപ്പിച്ചു.
പഞ്ചായത്തിന്റെ വികസന നേട്ടങ്ങള്‍ അക്കൗണ്ടന്റ് ഷാജി അവതരിപ്പിച്ചു. തുടര്‍ന്ന് ഭാവി വികസനങ്ങള്‍ക്കുള്ള ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ച ചെയ്തു. കുടുബാരോഗ്യ കേന്ദ്രം മെച്ചപ്പെടുത്തല്‍, ആംബുലന്‍സ് സര്‍വീസ്, ഫിറ്റ്‌നസ് ക്ലബ്, ഹാപ്പിനസ് പാര്‍ക്ക്, ഓപണ്‍ ജിം, എംസിഎഫ് സൗകര്യപ്പെടുത്തല്‍, കാര്‍ഷിക മേഖല പുനരുജ്ജീവനം, എയ്ഡഡ് സ്‌കൂളുകളില്‍ ഭൗതിക സാഹചര്യം ഒരുക്കല്‍ തുടങ്ങി നിരവധി നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!