കോഴിക്കോട്: ലോക്ക്ഡൗണില്‍ കുടുങ്ങിയ പ്രവാസികളിൽ ഇന്നലെ കേരളത്തിലേക്കെത്തിയവർക്കും കൊവിഡ് ലക്ഷണങ്ങള്‍. നേരത്തെ വന്ന പ്രവാസികളിലും ഇത്തരം ലക്ഷണം കാണുകയും തുടർന്ന് പോസിറ്റീവ് ആവുകയും ചെയ്തിരുന്നു. ബഹ്‌റൈനില്‍ നിന്നും ദുബായില്‍ നിന്നും പ്രവാസികളുമായി കേരളത്തിലേക്ക് എത്തിയ വിമാനങ്ങളിലുള്ളവര്‍ക്കാണ് രോഗലക്ഷങ്ങള്‍ കണ്ടെത്തിയത്.
ബഹ്‌റൈനില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങിയ നാലുപേര്‍ക്കും ദുബായില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ രണ്ടു പേര്‍ക്കുമാണ് രോഗ ലക്ഷണം. കരിപ്പൂരിൽ നിന്നും രോഗ ലക്ഷണത്തെ കണ്ടെത്തിയവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്കായി മാറ്റി. മൂന്ന് കോഴിക്കോട് സ്വദേശികൾക്കും ഒരു പാലക്കാട് സ്വദേശിക്കുമാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്

