പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്നെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് കുറിപ്പ്:
പൊതുമരാമത്ത് വകുപ്പിന് ഏറെ പ്രത്യേകത നിറഞ്ഞ ദിവസമാണിന്ന്. ഒരു ദിവസം തന്നെ ഒരു നിയമസഭാ മണ്ഡലത്തിലെ മൂന്ന് പാലങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിക്ക് തുടക്കമിടുകയാണ്. തിരുവനന്തപുരം ജില്ലയിലെ അരുവിക്കര മണ്ഡലത്തില്‍ 1905 ല്‍ നിര്‍മ്മിച്ച പൊന്മുടി റോഡിലെ ചിറ്റാര്‍ പാലം പൊളിച്ചുമാറ്റി വീതികൂടിയ പുതിയൊരു പാലം നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇതോടൊപ്പം പന്നിക്കുഴി പാലം, പൊന്നാം ചുണ്ട് പാലം എന്നിവയുടെ നിര്‍മ്മാണ പ്രവൃത്തി കൂടി ഇന്ന് ആരംഭിക്കുന്നുണ്ട്.
മൂന്ന് പാലങ്ങളുടെയും പ്രവൃത്തി ഉദ്ഘാടനം ഇന്ന് വൈകീട്ടാണ്. പൊന്മുടി പോലുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് ഇത് ഏറെ സഹകരമായി മാറും. അരുവിക്കര എംഎല്‍എ ശ്രീ. ജി സ്റ്റീഫന്റെ കഠിനാധ്വാനം കൂടി ഇതിലുണ്ട്. കണ്ണൂര്‍ ജില്ലയില്‍ നാല് പാലങ്ങളുടെ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഒറ്റ ദിവസം നാടിന് സമര്‍പ്പിച്ച ദിനം കഴിഞ്ഞിട്ട് അധിക സമയമായില്ല. വികസന പ്രവര്‍ത്തനത്തില്‍ നമുക്ക് എല്ലാവര്‍ക്കും കൈകോര്‍ക്കാം.

