Kerala kerala

യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം

കണ്ണൂര്‍: യൂണിയന്‍ തെരഞ്ഞെടുപ്പിനിടെ കണ്ണൂര്‍ സര്‍വകലാശാലയില്‍ സംഘര്‍ഷം. എസ്എഫ്ഐ,കെഎസ്.യു, എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷം. കാസര്‍കോട് എംഐസി കോളേജിലെ യുയുസി സഫ്വാനെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ചാണ് തര്‍ക്കമുണ്ടായത്.

കോടതി ഉത്തരവുണ്ടായിട്ടും പോലീസ് സംരക്ഷണം നല്‍കിയില്ലെന്ന് യുഡിഎസ് എഫ് ആരോപിച്ചു.വോട്ട് ചെയ്യാനെത്തിയ യുയുസിമാരെ തടയുകയാണെന്നും കെഎസ്യു ആരോപിച്ചു.

എന്നാല്‍ ആരോപണം എസ്എഫ് ഐ നിഷേധിച്ചു. പരാജയ ഭീതി ഇല്ലെന്നും വിജയിക്കുമെന്ന് ഉറപ്പുണ്ടെന്നും എസ് എഫ് ഐ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇന്ന് രാവിലെ മുതലാണ് ഇലക്ഷന്‍ പ്രക്രിയകള്‍ ആരംഭിച്ചത്. സംഘര്‍ഷം രൂക്ഷമാവാതിരിക്കാന്‍ പൊലീസ് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.

കസ്റ്റഡിയിലെടുത്ത് എസ്എഫ്‌ഐ പ്രവര്‍ത്തകയെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐഎസ്എഫ്‌ഐ നേതാക്കള്‍ പോലീസിനെ തടഞ്ഞു. ജോയിന്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന അഥിശ .കെ. യെ വിട്ടയക്കണം എന്നാണ് ആവശ്യം.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!