kerala Kerala

കണ്ണൂരില്‍ മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം: കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം നിരോധിച്ചു

  • 20th July 2024
  • 0 Comments

കണ്ണൂര്‍: കടന്നപ്പള്ളി പാണപുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ കുളിച്ച മൂന്നര വയസ്സുകാരന് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചതിനെ തുടര്‍ന്ന് ഇവിടേക്കുള്ള പ്രവേശനം വിലക്കി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഡി.എം.ഒ) ഡോ. പിയൂഷ് നമ്പൂതിരിപ്പാടിന്റെ നിര്‍ദേശപ്രകാരം പഞ്ചായത്ത് അധികൃതരാണ് പ്രവേശനം നിരോധിച്ചത്. കഴിഞ്ഞ ഞായറാഴ്ച ഇവിടെ കുളിച്ച കുട്ടിക്ക് ഇന്നലെയാണ് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചത്. ഈ ദിവസം ഇവിടെ കുളിച്ചവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആദ്യം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച […]

Kerala kerala

കണ്ണൂരില്‍ മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് ഒരു കുടം; ബോംബാണെന്ന് കരുതി വലിച്ചെറിഞ്ഞു; ചിതറി വീണത് സ്വര്‍ണവും വെള്ളിയും മുത്തും

  • 13th July 2024
  • 0 Comments

കണ്ണൂര്‍: മഴക്കുഴി നിര്‍മ്മിക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടെത്തിയത് നിധി കുംഭം. ശ്രീകണ്ഠാപുരം നഗരസഭയിലെ ചെങ്ങളായി പരിപ്പായി ഗവ. യു.പി സ്‌കൂളിന് സമീപത്തു നിന്നാണ് പതിറ്റാണ്ടുകള്‍ പഴക്കമുള്ള സ്വര്‍ണം, വെള്ളി ആഭരണങ്ങളും നാണയങ്ങളും കണ്ടെത്തിയത്. പുതിയ പുരയില്‍ താജുദ്ദീന്റെ റബ്ബര്‍ തോട്ടത്തില്‍ നിന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് ആഭരണങ്ങള്‍ ലഭിച്ചത്. 17 മുത്തുമണി, 13 സ്വര്‍ണ ലോക്കറ്റ്, കാശു മാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയ കാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ് കമ്മല്‍ നിരവധി വെള്ളി നാണയങ്ങള്‍ […]

Kerala kerala

കണ്ണൂരില്‍ ബോംബ് സ്‌ഫോടനം; പൊട്ടിയത് രണ്ട് ഐസ്‌ക്രീം ബോംബുകള്‍

കണ്ണൂര്‍: കണ്ണൂരില്‍ ബോംബ് സ്ഫോടനം. രണ്ട് ഐസ്‌ക്രീം ബോംബുകളാണ് റോഡില്‍ പൊട്ടിയ നിലയില്‍. കണ്ണൂര്‍ ചക്കരക്കല്‍ ബാവോടാണ് സംഭവമുണ്ടായത്. പുലര്‍ച്ചെ മൂന്ന് മണിയോടെ ബോംബ് റോഡില്‍ എറിഞ്ഞു പൊട്ടിക്കുകയായിരുന്നു. ആളപായമോ മറ്റ് നാശനഷ്ടമോ ഉണ്ടായിട്ടില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.സിപിഐഎം ബിജെപി സംഘര്‍ഷം നിലനില്‍ക്കുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇന്നലെയും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും പ്രശ്‌നങ്ങളുണ്ടായി. ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് […]

kerala Kerala

തലശ്ശേരിയില്‍ ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി വീണു; 14കാരന്‍ മരിച്ചു

  • 27th April 2024
  • 0 Comments

കണ്ണൂര്‍: തലശ്ശേരിയില്‍ കല്‍ത്തൂണ്‍ ഇളകി വീണ് പതിനാലുകാരന്‍ മരിച്ചു. പാറല്‍ സ്വദേശി ശ്രീനികേതാണ് മരിച്ചത്.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ഊഞ്ഞാല്‍ കെട്ടിയ കല്‍ത്തൂണ്‍ ഇളകി ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായ നിലയില്‍ പരുക്കേറ്റ ശ്രീനികേതിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അധ്യാപകരായ മഹേഷിന്റെയും സുനിലയുടെയും മകനാണ് ശ്രീനികേത്.

Kerala kerala

കണ്ണൂരിലെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ സംഭവം; പ്രതി കുപ്പി പെറുക്കി വില്‍ക്കുന്നയാള്‍; അതിക്രമത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ്

  • 30th March 2024
  • 0 Comments

കണ്ണൂര്‍: പയ്യാമ്പലത്തെ സി.പി.എം നേതാക്കളുടെ സ്മൃതി കുടീരങ്ങള്‍ വികൃതമാക്കിയ ആളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ബീച്ചില്‍ കുപ്പി പെറുക്കി വില്‍പന നടത്തുന്നയാളാണ് കസ്റ്റഡിയിലുള്ളത്. കര്‍ണാടക സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. പയ്യാമ്പലത്ത് പൊലീസ് സിസിടിവി ക്യാമറ സ്ഥാപിച്ചു.സ്മൃതി കുടീരത്തില്‍ ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്ക് ആണെന്നാണ് പൊലീസ് നിഗമനം. കഴിഞ്ഞ ദിവസമാണ് പയ്യാമ്പലത്തെ നാല് സ്മൃതി കുടീരങ്ങളില്‍ കറുത്ത ലായനി ഒഴിച്ച് വികൃതമാക്കിയ രീതിയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറിയടക്കം അന്വേഷണത്തിന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സിറ്റി പൊലീസ് കമ്മീഷണര്‍ […]

Kerala kerala

കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു; ഇരുകാലുകള്‍ക്കും പൊള്ളലേറ്റു

  • 29th March 2024
  • 0 Comments

കണ്ണൂര്‍: കണ്ണൂരില്‍ ഒരാള്‍ക്ക് സൂര്യാഘാതമേറ്റു. ടെയ്ലറിങ് കടയുടമ കരുവന്‍ചാല്‍ പള്ളിക്കവല സ്വദേശി എംഡി രാമചന്ദ്രനാണ് പൊള്ളലേറ്റത്. രാമചന്ദ്രന്റെ ഇരുകാലുകള്‍ക്കും പൊള്ളലേറ്റു. രാമചന്ദ്രനെ ഉടന്‍ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുപാദങ്ങളിലേയും തൊലി നീക്കം ചെയ്തു. അതേസമയം, ഇന്ന് പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, തൃശൂര്‍, പാലക്കാട്, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. ഈ ജില്ലകളില്‍ […]

Kerala

ഒട്ടകപ്പുറത്ത് വരന്‍;കല്യാണ ആഘോഷം അതിരുവിട്ടു; പൊലീസ് കേസെടുത്തു

  • 17th January 2024
  • 0 Comments

കണ്ണൂര്‍: ഒട്ടകപ്പുറത്ത് വരന്‍, നടുറോഡില്‍ പടക്കം പൊട്ടിക്കലും ബാന്‍ഡ് മേളവും, കല്യാണ ആഘോഷം അതിരുവിട്ടതോടെ വരനെതിരെ പൊലീസ് കേസെടുത്തു.വാരം ചതുരക്കിണര്‍ സ്വദേശി റിസ്വാനും ഒപ്പമുണ്ടായിരുന്ന ഇരുപത്തഞ്ചോളം പേര്‍ക്കുമാണ് കേസെടുത്തത്. ഒട്ടകപ്പുറത്തെത്തിയ വരനും സംഘവും മട്ടന്നൂര്‍-കണ്ണൂര്‍ പാതയില്‍ ഗതാഗത തടസ്സമുണ്ടാക്കിയിരുന്നു. പൊലീസെത്തിയാണ് സംഘത്തെ സ്ഥലത്തുനിന്ന് മാറ്റിയത്. അന്യായമായി സംഘം ചേര്‍ന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. വഴിമുടക്കിയുളള കല്യാണ ഘോഷയാത്ര ആഘോഷത്തിന്റെ വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

National

പ്രിയ വര്‍ഗീസിന്റെ നിയമനം നിയമവിരുദ്ധമല്ല; കണ്ണൂര്‍ സര്‍വകലാശാല

  • 6th January 2024
  • 0 Comments

ന്യൂഡല്‍ഹി: പ്രിയാ വര്‍ഗീസിന്റെ നിയമനം യു.ജി.സി ചട്ടങ്ങള്‍ക്ക് വിരുദ്ധമല്ലെന്ന് കണ്ണൂര്‍ സര്‍വകലാശാല സുപ്രീംകോടതിയില്‍. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തിന് യു.ജി.സി നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ട്. പ്രിയാ വര്‍ഗീസ് സ്റ്റുഡന്റ് ഡീനായി പ്രവര്‍ത്തിച്ച കാലയളവും യോഗ്യതയ്ക്ക് വിരുദ്ധമല്ലെന്നും സര്‍വകലാശാല കോടതിയില്‍ സത്യവാങ് മൂലം നല്‍കി. കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരായ ഹര്‍ജികളില്‍ നല്‍കിയ മറുപടി സത്യവാങ്മൂലത്തിലാണ് സര്‍വകലശാല ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ ഹര്‍ജികളില്‍ മറുപടി സത്യവാങ്മൂലം ഫയല്‍ ചെയ്യാന്‍ […]

Kerala Local

കണ്ണൂരില്‍ ഉത്സവത്തിനിടെ ആന ഇടഞ്ഞു; പൂജാരി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  • 20th December 2023
  • 0 Comments

കണ്ണൂര്‍: പാനൂര്‍ വടക്കേ പൊയിലൂര്‍ കുരുടന്‍കാവ് ഭഗവതി ക്ഷേത്രത്തില്‍ ഇടഞ്ഞ ആനയെ തളച്ചു. ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള എഴുന്നള്ളത്തിനിടെയാണ് ആന ഇടഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30-ഓടെയാണ് സംഭവം. ആനപ്പുറത്തുണ്ടായിരുന്ന പൂജാരി അത്ഭുതകരമായി രക്ഷപ്പെട്ടു. എഴുന്നള്ളത്തില്‍ പങ്കെടുക്കാനായി ഒട്ടേറെ ഭക്തര്‍ എത്തിയിരുന്നു. ആനപ്പുറത്തുണ്ടായിരുന്ന ക്ഷേത്ര പൂജാരി മരത്തില്‍ തൂങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും താഴേക്ക് വീണു. തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്ടിച്ച കൊമ്പനെ പിന്നീട് തളച്ചു.എഴുന്നള്ളിപ്പിന് മൂന്ന് ആനകളാണ് ഉണ്ടായിരുന്നത്. ബുധനാഴ്ച പുലര്‍ച്ചയോടെയാണ് തൃശൂരില്‍ നിന്നെത്തിയ […]

Kerala

ജപ്തി നോട്ടീസ് ലഭിച്ചു; പിന്നാലെ ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 27th November 2023
  • 0 Comments

കണ്ണൂര്‍: കൊളക്കാട് ക്ഷീര കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. രാജമുടി സ്വദേശി എം ആര്‍ ആല്‍ബര്‍ട്ട് (65) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ ഗ്രാമീണ ബാങ്കില്‍ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ഇന്ന് പുലര്‍ച്ചയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 25 വര്‍ഷം പ്രദേശിക ക്ഷീര സഹകരണ സംഘം പ്രസിഡന്റായിരുന്നു.

error: Protected Content !!