Kerala kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് 1610 കോടി രൂപകൂടി അനുവദിച്ചു; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 1610 കോടി രൂപകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ സാമ്പത്തിക വര്‍ഷത്തെ മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടാം ഗഡുവായി 1396 കോടി രൂപയും, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചാം ഗഡു 214 കോടി രൂപയുമാണ് അനുവദിച്ചത്. രണ്ടിലുംകൂടി ഗ്രാമ പഞ്ചായത്തുകള്‍ക്ക് 1029 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 87 കോടി, ജില്ലാ പഞ്ചായത്തുകള്‍ക്ക് 172.87 കോടി, മുന്‍സിപ്പാലിറ്റികള്‍ക്ക് 219.83 കോടി, കോര്‍പറേഷനുകള്‍ക്ക് 101.35 കോടി എന്നിങ്ങനെയാണ് ലഭിക്കുക.

മെയിന്റനന്‍സ് ഫണ്ടില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 878 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 76 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 165 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 194 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 83 കോടി രൂപയും ലഭിക്കും. തദ്ദേശ സ്ഥാപനങ്ങളുടെ ചുമതലയിലുള്ള റോഡുകള്‍ ഉള്‍പ്പെടെയുള്ള ആസ്തികളുടെ പരിപാലനത്തിനുകൂടി തുക വിനിയോഗിക്കാം.

ജനറല്‍ പര്‍പ്പസ് ഗ്രാന്റില്‍ ഗ്രാമ പഞ്ചായത്തുകള്‍ക്ക് 151 കോടി രൂപ ലഭിക്കും. ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 11.03 കോടി രൂപ നീക്കിവച്ചു. ജില്ലാ പഞ്ചായത്തുകള്‍ക്ക് 7.89 കോടി രൂപയുണ്ട്. മുന്‍സിപ്പാലിറ്റികള്‍ക്ക് 25.83 കോടി രൂപയും, കോര്‍പറേഷനുകള്‍ക്ക് 18.25 കോടി രൂപയും അനുവദിച്ചു.

ഈ സാമ്പത്തിക വര്‍ഷം ഇതിനകം 6422 കോടി രുപയാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ചത്. വികസന ഫണ്ടിന്റെ ഒന്നാം ഗഡുവായി 2150 കോടി രൂപ, ഉപാധിരഹിത ഫണ്ട് 78 കോടി രൂപ, മെയിന്റനന്‍സ് ഫണ്ടിന്റെ രണ്ടുഗഡു 2792 കോടി രൂപ, ജനറല്‍ പര്‍പ്പസ് ഫണ്ടിന്റെ അഞ്ചു ഗഡുക്കള്‍ 1067 കോടി രൂപ, എഫ്‌സി ഹെല്‍ത്ത് ഗ്രാന്റ് 335 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!