National

3000 കോടിയുടെ വായ്പാ തട്ടിപ്പ്; അനില്‍ അംബാനിക്കെതിരെ ഇഡി അന്വേഷണം

ന്യൂഡല്‍ഹി: വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് അനില്‍ അംബാനിയുടെ കമ്പനികളിലും യെസ് ബാങ്കിലും പരിശോധന നടത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. 3000 കോടിയുടെ വായ്പാതട്ടിപ്പ് നടത്തിയതായാണ് ഇഡിയുടെ ആരോപണം. ഡല്‍ഹിയിലെയും മുംബൈയിലെയും കമ്പനികളില്‍ ഇഡി പരിശോധന.

നാഷണല്‍ ഹൗസിംഗ് ബാങ്ക്, സെക്യൂരിറ്റീസ് ആ്ന്‍ഡ് എക്സ്ചേഞ്ച് ഓഫ് ഇന്ത്യ(സെബി), നാഷണല്‍ ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് അതോറിറ്റി, ബാങ്ക് ഓഫ് ബറോഡ് എന്നിവയുള്‍പ്പടെയുള്ള ഒന്നിലധികം റെഗുലേറ്ററി ഫിനാന്‍ഷ്യല്‍ സ്ഥാപനങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെയും സിബിഐ ഫയല്‍ ചെയ്ത രണ്ട് എഫ്ഐആറുകളുടെയും അടിസ്ഥാനത്തിലാണ് ഇഡിയുടെ നടപടി.

അനില്‍ അംബാനി ഗ്രൂപ്പുമായി ബന്ധമുള്ള മുതിര്‍ന്ന ബിസിനസ് എക്സിക്യൂട്ടീവുമാരുടെ ഓഫീസുകളിലും പരിശോധ നടത്തി. പൊതു ഫണ്ട് വകമാറ്റുന്നതിനുള്ള ആസൂത്രിത നീക്കത്തിന് തെളിവുകള്‍ ലഭിച്ചെന്നും ഇഡി ഉദ്യോഗസ്ഥര്‍ അറിയിച്ചു.

യെസ് ബാങ്കില്‍ നിന്ന് 2017-2019 കാലയളവില്‍ എടുത്ത 3000കോടി രൂപയുടെ വായ്പകളുടെ നിയമവിരുദ്ധമായ വകമാറ്റം സംബന്ധിച്ച സംശയത്തിലാണ് അന്വേഷണം. എസ്ബിഐയിലും അനില്‍ അംബാനി ഗ്രൂപ്പിന് 3000 രൂപയുടെ ബാധ്യതയുണ്ട്.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!