Kerala kerala

എം.ആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്ര;ഡ്രൈവറെ മാത്രം പ്രതിയാക്കി എഫ്ഐആര്‍

പത്തനംതിട്ട: എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ ഡ്രൈവറെ മാത്രം ഉള്‍പ്പെടുത്തി എഫ്ഐആര്‍. പമ്പ പൊലീസാണ് കേസെടുത്തത്. ഡ്രൈവര്‍ ട്രാക്ടര്‍ ഓടിച്ചത് അലക്ഷ്യമായാണെന്ന് എഫ്ഐആറില്‍ പറയുന്നു.

2025 ജൂലൈ 12ന് രാത്രി പമ്പയില്‍ നിന്നും ട്രാക്ടറില്‍ മൂന്നുപേരെ കയറ്റിയെന്നും 13ന് ഉച്ചക്ക് മരക്കൂട്ടത്തുനിന്ന് രണ്ടുപേരെ കയറ്റിയെന്നും എഫ്ഐആറില്‍ പറയുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്ളതായും പരാമര്‍ശമുണ്ട്.

അതേസമയം, അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്ര ദൗര്‍ഭാഗ്യകരമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. മനപൂര്‍വ്വമാണ് അജിത് കുമാറിന്റെ നടപടിയെന്നും നിയമവിരുദ്ധ യാത്ര ചെയ്യരുതെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോടും ദേവസ്വം ബോര്‍ഡിനോടും കോടതി വിശദീകരണം തേടി.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!