നവകേരളയാത്രയിലെ മര്‍ദ്ദനക്കേസ് അട്ടിമറി; എഡിജിപി എംആര്‍ അജിത് കുമാറിനോട് വിശദീകരണം തേടാന്‍ ഡിജിപി
ആലപ്പുഴ: ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവര്‍ത്തന’ കേസ് അട്ടിമറിച്ച സംഭവത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറില്‍ നിന്ന് ഡിജിപി വിശദീകരണം തേടും. വിശദീകരണം കൂടി കിട്ടിയ ശേഷമാകും ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുക. അട്ടിമറിയില്‍ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോര്‍ട്ട് എസ്‌ഐടി ഇന്നലെ ഡിജിപിക്ക് നല്‍കിയിരുന്നു. ഇതിനിടെ ഡിജിപി നിയമനത്തിനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി നടപടികള്‍ സര്‍ക്കാര്‍ തുടങ്ങി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ പ്രതിഷേധിച്ച കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് […]









