മലപ്പുറത്ത് ജോലിസ്ഥലത്തേക്ക് പോകാനായി ബസ് കയറാന്‍ നടക്കുന്നതിനിടെ ഗൃഹനാഥന് കുഴഞ്ഞ് വീണ് മരിച്ചു.വള്ളിക്കുന്ന് പരുത്തിക്കാട് ജുമാ മസ്ജിദിന് സമീപം കള്ളിയില്‍ മുഹമ്മദ് കുട്ടി (62) യാണ് മരിച്ചത്. ഇന്ന് രാവിലെ 8.30 ഓടെയാണ് സംഭവമുണ്ടായത്.
വെളിമുക്ക് ക്രസന്റ് ബോര്‍ഡിംഗ് മദ്രസയിലെ ജോലിക്കാരനാണ് മുഹമ്മദ് കുട്ടി. ജോലിസ്ഥലത്തേക്ക് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു മുഹമ്മദ് കുട്ടി. പരുത്തിക്കാട് ബസ് സ്റ്റോപ്പിലെത്തും മുമ്പേ മുഹമ്മദ് കുട്ടിക്ക് നെഞ്ച് വേദന അനുഭപ്പെടുകയായിരുന്നു.
വിവരം ഭാര്യയെ ഫോണില്‍ അറിയിച്ചെങ്കിലും ഉടന്‍ തന്നെ കുഴഞ്ഞ് വീഴുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ മുഹമ്മദ് കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ : ആയിഷ ബീവി. മക്കള്‍: മുഹ്സിന്, ആബിദ്, മുഹ്സിന. മരുമക്കള്‍: ഫൈസന്‍ മൂന്നിയൂര്‍ ആലിന് ചുവട്, ജുമാന, ഷാന. സഹോദരങ്ങള്‍: ബീരാന് കുട്ടി, ഹസന്, നഫീസ, ഹലീമ, സഫിയ.

