കോഴിക്കോട് ; കഴിഞ്ഞ ഇതേ നോമ്പു കാലം കഴിഞ്ഞാണ് കുന്ദമംഗലം പുത്തുർ മഠം മീത്തൽ പറമ്പ് സ്വദേശി ഫാത്തിമ മന്‍സില്‍ വീട്ടില്‍ അഹമ്മദ് ഇബ്രാഹിം കുവൈത്തിലേക്ക് പോകുന്നത്. താൻ സ്റ്റോര്‍ കീപ്പറായി ജോലി ചെയ്യുന്ന കിച്ചണ്‍ കബോര്‍ഡ് കമ്പനിയിലേക്ക് യാത്ര തിരിക്കുന്നത്. വീണ്ടും നാടും വീടും കാണാമെന്ന പ്രതീക്ഷയോടെ പ്രാരാബ്ധങ്ങൾ പേറി പ്രവാസ ലോകത്തേക്ക് തിരിക്കുമ്പോൾ ആരും കരുതിയിരുന്നില്ല ഒപ്പം അദ്ദേഹവും ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ലായെന്ന്.
അവസാനമായി മെയ് മൂന്നാം തിയ്യതി വരെ കുടുംബങ്ങൾങ്ങളുമായി ഇദ്ദേഹം ബന്ധപ്പെട്ടിരുന്നു. പിന്നീട് ചികിത്സയിലായിരുന്ന ഇദ്ദേഹത്തിന്റെ ആരോഗ്യ അവസ്ഥ ഗുരുതരമായി തുടർന്നു. അവസാനമായി അദ്ദേഹം അയച്ച വാട്സ് ആപ്പ് സന്ദേശത്തിൽ ആ അവസ്ഥ പരിപൂർണമായി മനസ്സിലാക്കാൻ സാധിക്കുന്നതായിരുന്നു. ഇടറിയ ശബ്ദത്തോടെ ഇടയ്ക്ക് അടക്കി നിർത്താൻ കഴിയാതെ ചുമച്ചു കൊണ്ട് വിറയലോടെ കുടുംബങ്ങൾക്കയച്ച സന്ദേശം കേൾക്കുന്ന ആരും വേദനപെട്ടു പോകും.” ലേശം ആക്കം ണ്ട് ഇപ്പൊ. ലേശം സമാധാനം ണ്ട്… ക്ഷീണമാണ് ശരീരം ഒന്നായിറ്റ്, ക്ഷീണം കൊണ്ട്… അല്ലാതെ വേറെ പ്രശ്നമൊന്നുമില്ല. പിന്നെ ഇപ്പൊ എടേയും പോകാനും പിടിക്കാനൊന്നുമില്ലല്ലോ അത് കാരണം റൂമിൽ തന്നെ കിടക്കല്ലേ . ഇത്രയും പറഞ്ഞാണ് അവസാന സന്ദേശം അവസാനിക്കുന്നത്. അത് കേൾക്കുന്നവന്റെ
ഒരുപാട് വലിയ സ്വപ്നങ്ങൾ ഒന്നും തന്നെ ഇദ്ദേഹത്തിനില്ലായിരുന്നു. നീണ്ട ഇരുപത് വർഷത്തെ പ്രവാസ ജീവിതം കൊണ്ട് മക്കളുടെ വിവാഹം നടത്താൻ സാധിച്ചു.അതും കടത്താൽ ‘മകൻ്റെപണികൾക്കായി സഹായം എത്തിക്കാനും ഈ ജീവിതം കൊണ്ട് സാധിച്ചു എന്നല്ലാതെ മറ്റൊരു സമ്പാദ്യവും കൂട്ടി വെക്കാൻ ഇദ്ദേഹത്തിന് സാധിച്ചില്ല എന്നതാണ് സത്യം. ഒരു സാധാ പ്രവാസിയെ പോലെ തന്നെ. കൂലി പണിക്കാരനായ മകൻ ടൈൽസ് തൊഴിലാളിയാണ്.
തുച്ഛമായ തുക കൊണ്ട് ജീവിക്കുന്ന കുടുംബം. അവരുടെ നാഥനെയാണ് കോവിഡ് ബാധ കൊണ്ട് പോയത്. വർഷങ്ങളോളം കുടുംബത്തിനായി കഷ്ടപ്പെട്ട് നാടും വീടും വിട്ട് പുറത്തേക്ക് പറന്ന ഇത്തരത്തിൽ മരണപ്പെടുന്ന പ്രവാസിയെ ഒരു നോക്ക് കാണാൻ വേണ്ട പെട്ടവർക്ക് കാണാൻ സാധിക്കാത്തതും ഏറെ ദുഖകരമാണ്.
ആർക്കും തന്നെ ഒരു ബുദ്ധിമുട്ടും പ്രശ്നങ്ങളും സൃഷ്ടിക്കാത്ത അഹമ്മദ് ഇബ്രാഹിം കുവൈത്തിലെ കെ എം സി സിയിലെ സജീവ പ്രവർത്തകൻ കൂടിയാണ്.
കോവിഡ് ലോകത്തെ പിടി മുറുകുമ്പോൾ പ്രവാസിയുടെ ജീവനുകൾ പൊളിഞ്ഞു പോകുന്നത് നിത്യേന വാർത്തയായി മാറുകയാണ്. അതിനു ഒരു അറുതി വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അവരെ നാട്ടിലെത്തിക്കാൻ സർക്കാറുകൾക്ക് സാധ്യമാകുന്ന പ്രവർത്തനങ്ങൾ ചെയ്തിടട്ടെ. ഒരു വീഴ്ച ഇക്കാര്യത്തിൽ വന്നു കഴിഞ്ഞാൽ ഇനിയും ഈ നാടിനെ സങ്കടത്തിലാഴ്ത്തുന്ന വാർത്തകൾ വന്നു കൊണ്ടേയിരിക്കും. അത്തരം അശുഭ വാർത്തകളും ഇബ്രാഹിമിന്റേത് പോലുള്ള അവസാനമായി കേൾക്കേണ്ടി വരുന്ന ഇടറുന്ന ശബ്ദങ്ങളും ഇനി കേൾക്കാതിരിക്കട്ടെ.

